മലയാളികള്‍ക്ക് ഓണാംശസംകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍
വില്ലിങ്ടണ്‍: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ജസീന്ത ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.
പ്രിയങ്ക രാധകൃഷ്ണനൊപ്പമുള്ള വിഡിയോ സന്ദേശത്തിലാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും മലയാളികള്‍ക്ക് ആശംസ നേര്‍ന്നത്. ഇരുവരും ഒന്നിച്ച് ഓണം ആശംസിക്കുന്ന വിഡിയോ പ്രിയങ്ക തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ജസീന്ത പറഞ്ഞു. ന്യൂസിലന്‍ഡിലെ മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.
Onam GreetingsNew Zealand Prime Minister Jacinda Ardern
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."