ദ്വിദിന പരിശീലനപരിപാടി തുടങ്ങി
തൃശൂര്‍: ജനപ്രതിനിധി ഉദ്യോഗസ്ഥബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ നഗരസഭ ഭരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ദ്വിദിന പരിശീലനപരിപാടി കിലയില്‍ തുടങ്ങി. കില പ്രൊഫ.ഡോ.സണ്ണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോഴ്‌സ് കോര്‍ഡിനേറ്റര്‍ കെ.ഗോപാലകൃഷ്ണന്‍ സംസാരിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എം.കെ അക്ബറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നഗരസഭ ജീവനക്കാരുമാണ് ആദ്യബാച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
നഗരഭരണ സംവിധാനം, അധികാരം, ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍, ജനപ്രതിനിധിഉദ്യോഗസ്ഥബന്ധം, കൗണ്‍സില്‍ യോഗനടപടികള്‍, കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, പദ്ധതി തയ്യാറാക്കല്‍, വിഭവസമാഹരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കെ.ഗോപാലകൃഷ്ണന്‍, ഡോ.എന്‍.വിജയകുമാര്‍, പി.എം.ദേവരാജന്‍, നാന്‍സി, കെ.വി.ഗോവിന്ദന്‍, കെ.വി.അനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനം കിലയില്‍ ആരംഭിച്ചു. ഡോ.സണ്ണി ജോര്‍ജ് ആമുഖപ്രഭാഷണം നടത്തി. കെ.ഗോപാലകൃഷ്ണന്‍ പരിശീലന പരിപാടി വിശദീകരിച്ചു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പ്രസക്തിയും ചുമതലയും, പൊതുജനാരോഗ്യം, ലൈസന്‍സുകള്‍ അനുവദിക്കല്‍, ആരോഗ്യമേഖലയിലെ വിവിധ പരിപാടികള്‍, ശുചിത്വമാലിന്യപരിപാലനം, കുടിവെള്ളം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു പരിശീലനം. വി.ജി ശശിധരന്‍, കെ.വി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."