തിരുന്നാവായ പഞ്ചായത്തിന്റെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
തിരൂര്‍: ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനും സമ്പൂര്‍ണ പാര്‍പ്പിടത്തിനും സമഗ്ര ആരോഗ്യവിദ്യാഭ്യാസത്തിനുമായി തിരുന്നാവായ പഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.
മുന്‍ വര്‍ഷത്തെ സ്പില്‍ഓവര്‍ ഉള്‍പ്പടെ പതിനാറ് കോടി എട്ട് ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് ഡി.പി.സി അംഗീകാരം നല്‍കിയത്. ഹരിതകേരളമിഷന്റെ ഭാഗമായി തിരുന്നാവായ പഞ്ചായത്ത് നടപ്പാക്കുന്ന ജല സമൃദ്ധം ഹരിതാഭം സമ്പൂര്‍ണ ജല ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രൊജക്ടുകള്‍ക്കായി ഒരുകോടി അറുപത്തി മൂന്ന് ലക്ഷം രൂപയും ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതികള്‍ക്കായി നാല് കോടി എഴുപത്തി രണ്ട് ലക്ഷം രൂപയുടെ വായ്പാധിഷ്ഠിത പദ്ധതിയും ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള സമഗ്ര പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സമഗ്ര പദ്ധതികള്‍ക്ക് 23ലക്ഷം രൂപയുംവകയിരുത്തിയിട്ടുണ്ട്.
പഞ്ചായിലെ അഭ്യസ്ഥ വിദ്യരായയുവാക്കളെ സിവില്സര്വ്വീസ്മേഖലയിലേക്ക്കൈപിടിച്ചുയര്ത്തുതിനായിസിവില്സര്വ്വീസ്കോച്ചിങ് കേന്ദ്രം ആരംഭിക്കുന്നതിനും പഞ്ചായത്തിലെ സാധാരണക്കാര്‍ക്ക് സൗജന്യമായി കാന്‍സര്‍ രോഗ നിര്‍ണയം നടത്തി ചികിത്സലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ബഡ്സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുന്നതിനും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്വാങ്ങി നല്കുന്നതിനുമുള്ള പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. വാലില്ലാപുഴ സൈഡ് കെട്ടിസംരക്ഷിക്കുന്നതിനും 50 ലക്ഷം രൂപയും വിവിധ റോഡുകളുടെ നവീകരണത്തിന് 52 ലക്ഷം രൂപയും പഞ്ചായത്തിലെ മുഴുവന്‍ എസ്.സി കോളനികളിലും ലോ മാസ്റ്റ്ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."