ബസ്സ്റ്റാന്‍ഡ് നിര്‍മാണം മൂന്ന് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കും
ബസ്സ്റ്റാന്‍ഡ് നിര്‍മാണം മൂന്ന്
മാസത്തിനുളളില്‍ പൂര്‍ത്തിയാക്കും
ചാലക്കുടി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചാലക്കുടി നോര്‍ത്ത് ബസ് സ്റ്റാന്‍ഡ് ബി.ഡി ദേവസി എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷാ പരമേശ്വരന്, വൈസ് ചെയര്മാന് വിത്സന് പാണാട്ടുപറമ്പില്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് യു.വി മാര്ട്ടിന് എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു. മുന്‍ ഭരണസമിതിയുടെ അലംഭാവം മൂലം മുടങ്ങി കിടന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും നീങ്ങിയിട്ടുണ്ട്. മൂന്നു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ അറിയിച്ചു. സ്റ്റാന്‍ഡിലെ യാര്‍ഡ് കോണ്‍ക്രീറ്റിങ് അവസാന ഘട്ടത്തിലാണ്. റോഡ് വീതി കൂട്ടുമ്പോള്‍ ഒഴിവാക്കുന്ന പുറമ്പോക്കിലെ കടക്കാര്ക്കായുള്ള മുറികളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. പ്രവേശന കവാടമായ അട്ടാതോട് ജങ്ഷനില്‍ ബെല്‍മൗത്ത് അടക്കമുള്ള ട്രാഫിക് സംവിധാനമാണ് നിലവില്‍ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."