ഭാഷാസമരം: കാളികാവില്‍ കുഞ്ഞിപ്പയുടെ ഖബര്‍ സിയാറത്ത് നടത്തി.
കാളികാവ്: ഭാഷാസമര സ്മരണ പുതുക്കി കാളികാവില്‍ കുഞ്ഞിപ്പയുടെ ഖബര്‍ സിയാറത്ത് നടത്തി. നായനാര്‍ സര്‍ക്കാരിന്റെ അറബി ഭാഷാ വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ 1980 ജൂലൈ 30ന് മലപ്പുറം കലക്ട്രേറ്റ് പിക്കറ്റിങ് ചെയ്യുകയായിരുന്ന മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പൊലിസ് വെടി വെയ്ക്കുകയായിരുന്നു. പൊലിസ് വെടിയേറ്റ് മരിച്ച മജീദ്, റഹ്മാനോടൊപ്പം കാളികാവുകാരുടെ പ്രിയ സുഹൃത്ത് കുഞ്ഞിപ്പയുമുണ്ടായിരുന്നു. മജീദ്,റഹ്മാന്, കുഞ്ഞിപ്പ എന്നിവരുടെ ഓര്മ പുതുക്കി വണ്ടൂര്‍ മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളികാവില്‍ ളുഹര്‍ നിസ്കാരത്തിന് ശേഷം കുഞ്ഞിപ്പയുടെ ഖബര്‍ സിയാറത്തിന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, സെക്രട്ടറി എം.കെ മുസ്തഫ അബ്ദു ലത്തീഫ്, ജില്ലാ പഞ്ചായത്തംഗം ടി.പി അഷ്റഫലി, വി.എ.കെ തങ്ങള്‍, ഷൈജല്‍ എടപ്പറ്റ, എം.ടി അലി നൗഷാദ്, നിഷാജ് എടപ്പറ്റ, സി.എച്ച് കരീം, നൗഷാദ് കട്ടുപ്പാറ, ഹാരിസ് മഞ്ചേരി, സി.കെ ശാക്കിര്‍, കെ.പി മുഹമ്മദലി, യൂസുഫ് ഹാജി, വി.ശബീബ് റഹ്മാന്, കെ.പി ഹൈദരലി സംസാരിച്ചു.
വണ്ടൂര്‍ മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റിയുടെ ഭാഷാ അനുസ്മരണ സമ്മേളനം യൂത്ത്ലീഗ് ദിനമായ ജൂലൈ 30ന് കാളികാവില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."