ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ഒന്നാം ടെസ്റ്റ്: രണ്ടാം ദിനം ഇന്ത്യക്ക് 14 റണ്‍സ് ലീഡ്
തിരുവനന്തപുരം: നായകന്‍ ശുഭ്മാന്‍ ഗില്ലും കേരള താരം ജലജ് സക്‌സേനയും തകര്‍ത്തടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് മേല്‍ക്കൈ. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 14 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 303ന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ചിന് 125 റണ്‍സെന്ന നിലയില്‍ തകരുന്നു. നേരത്തേ ആദ്യ ദിനം സന്ദര്‍ശകര്‍ 164 റണ്‍സിന് പുറത്തായിരുന്നു.
രണ്ട് വിക്കറ്റിന് 129 എന്ന നിലയില്‍നിന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ദിനം ഓര്‍മിക്കുംവിധം തകര്‍ന്നടിഞ്ഞു. വാലറ്റം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. തുടക്കത്തില്‍ ശുഭ്മാന്‍ ഗില്‍ തകര്‍ത്തു കളിച്ചപ്പോള്‍ (153 പന്തില്‍ 90) മധ്യനിരയില്‍ ഇറങ്ങി പൊരുതിയ സക്‌സേനയാണ് (96 പന്തില്‍ 61*) ഇന്ത്യയെ 300 കടത്തിയത്. 13 ഫോറും ഒരു സിക്‌സും ഗില്ലിന്റെ ബാറ്റില്‍നിന്ന് പിറന്നപ്പോള്‍ 11 ബൗണ്ടറികളാണ് സക്‌സേന അടിച്ചെടുത്തത്. ഷാര്‍ദുല്‍ താക്കൂര്‍ (34), ശ്രീകാര്‍ ഭരത് (33), ശിവം ദുബെ (എട്ട്), എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി സുബൈര്‍ഹംസ (44) തിളങ്ങി. ക്ലാസ് ബാറ്റ്‌സ്മാന്‍ ഹെന്റിച്ച് ക്ലാസനും ( 35) വിയാന്‍ മള്‍ഡറുമാണ് ( 12) ക്രീസില്‍. ഇന്ത്യക്കായി ഷഹബാസ് നദീം രണ്ട് വിക്കറ്റു വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."