പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: മുസ്‌ലിംലീഗ്
പെരിന്തല്‍മണ്ണ: താലൂക്കിന്‍ വന്‍ തോതില്‍ ഡെങ്കിയടക്കമുള്ള പനികളും മറ്റു കൊതുകു ജന്യ രോഗങ്ങളും പടരുന്ന സാഹചരഹ്യത്തിന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയറാകണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിന്‍ ദിനം പ്രതി ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്. മഴക്കാലമെത്തിയതോടെ നൂറുകണക്കിനാളുകള്‍ പനി മൂലം ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറിനടുത്ത് ആളുകള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ മാത്രം ചികിത്സ തേടി.
സ്വകാര്യ ആശുപത്രികളില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പനിപ്പേടിയില്‍ ജനങ്ങള്‍ വലയുമ്പോള്‍ യാതൊരു പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എത്താത്ത അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. യോഗം മഞ്ഞളാംകുഴി അലി. എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. എസ്. അബ്ദുസ്സലാം, ട്രഷറര്‍ പി.കെ അബൂബക്കര്‍ ഹാജി, എ.കെ നാസര്‍, മാടാംപാറ സൈതലവി മാസ്റ്റര്‍, പി. അലി മാസ്റ്റര്‍, മജീദ് പുത്തന്‍കോട്ടില്‍, നാലകത്ത് ഷൗക്കത്ത്, കൊളക്കാടന്‍ അസീസ്, റഷീദ് പാറല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."