HOME
DETAILS
MAL
മാലിയില്‍ രണ്ട് യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു
backup
October 28 2018 | 21:10 PM
ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരാക്രമണത്തില്‍ രണ്ടു യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍, മധ്യ മാലിയിലായി നടന്ന രണ്ട് ആക്രമണങ്ങളിലാണ് യു.എന്‍ സമാധാന പാലകര്‍ക്കു ജീവന് നഷ്ടമായത്. രാജ്യത്തെ യു.എന്‍ മിഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തിംബുക്തുവില്നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബെര് വ്യോമതാവളത്തിലാണ് കഴിഞ്ഞ ദിവസം ആദ്യം ആക്രമണമുണ്ടായത്. റോക്കറ്റ് ലോഞ്ചറുകള്‍, മെഷിന് ഗണ്ണുകള്‍, സ്ഫോടക വസ്തുക്കള്‍ അടക്കമുള്ളവുമായി നിരവധി ട്രക്കുകളിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്.
ഇതിനു പിറകെ മധ്യ മോപ്തി മേഖലയിലുള്ള കൊന്നയിലും ആക്രമണമുണ്ടായി.
സൈനികരുമായി പോകുകയായിരുന്ന വാഹനം ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ടോഗോ സ്വദേശികളായ നാലു യു.എന്‍ സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."