അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുത്: കെ.പി വിശ്വനാഥന്
തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രദേശം വനം വകുപ്പ് മുന്‍ മന്ത്രി കെ.പി വിശ്വനാഥന് സന്ദര്‍ശിച്ചു. പരിസ്ഥിതിക്ക് വിനാശമുണ്ടാക്കുകയും നിരവധി ആദിവാസി വിഭാഗങ്ങളുടെ ജീവന് പോലും ഭീഷണിയാവുകയും ചെയ്യുന്ന അതിപ്പള്ളി പദ്ധതി ഒരിക്കലും നടപ്പിലാക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്നും ലഭിക്കുന്ന ലാഭത്തേക്കാള്‍ എത്രയോ അധികമാണ് പദ്ധതി വരുമ്പോഴുണ്ടാവുന്ന നഷ്ടം. പദ്ധതി പ്രദേശത്തുള്ള ആവാസ വ്യവസ്ഥയെ ഇത് തകിടം മറിക്കും. ഇതൊന്നും കാണാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വരും തലമുറയോടുള്ള വെല്ലുവിളിയായിക്കാണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ന്നു. അതിരപ്പള്ളി പദ്ധതി സമരനായികയും ഊരുമൂപ്പത്തിയുമായ ഗീത, വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, പദ്ധതി പ്രദേശത്തെ നാട്ടുകാര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. കെ.എം ബാബുരാജ്, ജോസ് പോള്‍ടി,ന്യൂനപക്ഷവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എസ് അയ്യൂബ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡെല്‍ജിത്ത്,പി.വി വേണു. ജോസ്, രവി ചിറ്റിലപ്പള്ളി, പി.ദിലീപ്, ഡേവിസ് മൂലന്, മണ്ഡലം പ്രസിഡന്റുമാരായ അഗസ്റ്റിന് ജോസ്, ജോസ്, ടി.പി പോള്‍, രതീഷ്, സജീവന്, നിഖില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."