തങ്ങള്‍ പരപ്പനങ്ങാടി കടപ്പുറത്തെത്തി
പരപ്പനങ്ങാടി: തീരദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസവാക്കുകളുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പരപ്പനങ്ങാടി അരയന്‍കടപ്പുറം മഹല്ലിലെ പുത്തന്‍കടപ്പുറത്തു പ്രാര്‍ഥനയ്‌ക്കെത്തി. കോരിച്ചൊരിയുന്ന മഴയത്ത് എത്തിച്ചേര്‍ന്ന തങ്ങളെ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖത്വീബുമാര്‍, മുദര്‍രിസുമാര്‍, കാരണവന്മാര്‍, മദ്‌റസാധ്യാപകര്‍, ദര്‍സ് വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന വന്‍ ജനാവലി സ്വീകരിച്ചു.
പുത്തന്‍കടപ്പുറം ഫിഷ്‌ലാന്‍ഡിങ് പരിസരത്തു സജ്ജമാക്കിയ സദസില്‍ നടന്ന കൂട്ടുപ്രാര്‍ഥനയ്ക്കു തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്നു കടല്‍ വക്കത്തേക്കിറങ്ങിയും പ്രാര്‍ഥിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടങ്ങിവച്ച പ്രാര്‍ഥനയാണ് ഹൈദരലി തങ്ങള്‍ തുടരുന്നത്.
പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, പി.എസ്.എച്ച് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പരപ്പനങ്ങാടി, എം.എ ജലീല്‍ സഖാഫി പുല്ലാര, പി.പി.എസ് സൈതലവി, കെ.എസ് സൈതലവി, അലി തെക്കേപ്പാട്ട്, പി.എസ് സൈതലവി, കൊണ്ടച്ചന്‍ ബഷീര്‍, നൗഷാദ് ചെട്ടിപ്പടി, അഹമ്മദ് ബാഖവി, മന്‍സൂര്‍ അഷ്‌റഫി, ശമീം ദാരിമി, ഫൈസല്‍ ഫൈസി, സൈതലവി ഫൈസി, റാജിബ് ഫൈസി, ശറഫുദ്ദീന്‍ ഫൈസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."