HOME
DETAILS

ചിന്തിക്കാന്‍ സമയമായി

  
backup
June 12 2017 | 19:06 PM

%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

മനുഷ്യസഹജമായി വന്നുപോകുന്ന തെറ്റുകളെ കഴുകിക്കളയാനുള്ള സുന്ദരാവസരമാണ് വിടചോദിക്കുന്നത്. റബ്ബിന്റെ സവിധത്തിലെത്തുംമുന്‍പു പാപങ്ങളെല്ലാം പൊറുക്കപ്പെടണം. തെറ്റുകള്‍ സംഭവിച്ചുപോയെന്നതു എല്ലാ കാലത്തും കുറ്റക്കാരനായി തുടരാനല്ല, വന്നുപോയതിലുള്ള പശ്ചാത്താപ ചിന്തയും ഇനി തെറ്റിലേക്കില്ലെന്ന കളങ്കമില്ലാത്ത നിലപാടുമാണ് അടിമയെ അല്ലാഹുവിലേക്കടുപ്പിക്കുന്നത്.

അല്ലാഹുവിലേക്കടുക്കുന്ന പല മഹത്തുക്കളുടെയും ചരിത്രം പരിശോധിച്ചാല്‍ പാപങ്ങള്‍ നിറഞ്ഞ കാലങ്ങള്‍ കാണാനാകും. പക്ഷേ, തെറ്റില്‍നിന്നു പിന്മാറാനുള്ള സന്മനസും ചെയ്തുപോയതിലുള്ള മനസറിഞ്ഞ വേദനയും അവരെ നന്മയിലേക്കെത്തിച്ചു. ഈ റമദാന്‍ നമുക്കു നന്നാകാനുള്ളതായിരിക്കണം. എന്നെ നന്മയിലേക്കു നയിക്കുന്നതിന് അല്ലാഹു തന്ന പരിശുദ്ധ സമയം വിടപറയുകയാണല്ലോ എന്ന ചിന്ത അലട്ടിക്കൊണ്ടിരിക്കണം. ജീവിതത്തിന്റെ ദുര്‍ബല സാഹചര്യങ്ങളില്‍ വന്നുപോയ ദുശ്‌ചെയ്തികളോടു വെറുപ്പും നന്മകള്‍ കൂടുതല്‍ ചെയ്യാനുള്ള ആവേശവും ഹൃദയത്തില്‍ നിറഞ്ഞുവരണം.
അല്ലാഹുവിന്റെ മുന്നില്‍ നില്‍ക്കുന്നതോര്‍ത്തു മനസ് വേദനിക്കണം. കണ്ണുകള്‍ നിറയണം. ഇബ്‌നു അബ്ബാസ് (റ)പറയുന്നു: 'സൂറത്തു തഹ്‌രീമിലെ ആറാം സൂക്തം (നരകത്തില്‍ കാണിക്കപ്പെടുന്നതു കല്ലുകളും മനുഷ്യരുമാണ്) അവതരിക്കപ്പെട്ടപ്പോള്‍ നബി(സ)സ്വഹാബത്തിനെ ഓതിക്കേള്‍പ്പിച്ചു. തത്സമയം സദസില്‍നിന്നൊരാള്‍ ബോധം നഷ്ടപ്പെട്ടു വീണു. അദ്ദേഹത്തിന്റെ ഹൃദയഭാഗത്തു നബി തങ്ങള്‍ കൈ വച്ചുനോക്കി. ചെറിയ ഹൃദയമിടിപ്പ് ബാക്കിയുണ്ട്. അദ്ദേഹത്തിനു നബി തങ്ങള്‍ കലിമ ചൊല്ലിക്കൊടുക്കുകയും അദ്ദേഹമത് ഏറ്റുചൊല്ലുകയും മരണപ്പെടുകയും ചെയ്തു. അദ്ദേഹം സ്വര്‍ഗത്തിലാണെന്ന് നബി തങ്ങള്‍ പറഞ്ഞപ്പോള്‍ 'അദ്ദേഹത്തിനു മാത്രമുള്ളതാണോ, ഇതു ഞങ്ങള്‍ക്കുണ്ടോ' എന്ന സ്വഹാബത്തിന്റെ ചോദ്യത്തിനു വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ഇബ്രാഹീമിലെ 14ാം സൂക്തമായിരുന്നു നബി തങ്ങള്‍ പറഞ്ഞ മറുപടി- 'എന്റെ മഖാമിനെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ് സ്വര്‍ഗം'.
അല്ലാഹു തനിക്കു നല്‍കുന്നതിലും മറ്റുള്ളവര്‍ക്കു നല്‍കുന്നതിലും പൂര്‍ണമായും സന്തോഷിക്കാന്‍ കഴിയണം. മറ്റുള്ളവരുടെ സന്തോഷത്തില്‍ വിഷമവും അവരുടെ വിഷമത്തില്‍ സന്തോഷവും എന്ന നിലപാട് മനുഷ്യനെ നശിപ്പിക്കുകയാണ്. അടുത്തു കഴിയേണ്ട കുടുംബങ്ങളും അയല്‍ക്കാരും അകന്നുകഴിയുന്നത് ഇന്നത്തെ പ്രവണതയാണ്. കുടുംബ ബന്ധവും അയല്‍ ബന്ധങ്ങളും ഏറെ സ്‌നേഹത്തോടെ നിലനില്‍ക്കണം. പിണങ്ങിക്കഴിയുന്നവരൊക്കെ ഇണങ്ങാന്‍ തയാറാകണം. ഖല്‍ബില്‍നിന്നു വലിച്ചെറിഞ്ഞ സ്‌നേഹങ്ങല്‍ തിരികെ കൊണ്ടുവരണം. നിലനില്‍ക്കുന്ന ബന്ധങ്ങളെ തച്ചുടക്കുന്നതിനുള്ള പൈശാചിക പ്രവര്‍ത്തനങ്ങളോട് രാജിയാകണം. അല്ലാഹുവിനുവേണ്ടി സ്‌നേഹിക്കുക, അല്ലാഹുവിനുവേണ്ടി വെറുക്കുക, പുണ്യ റമദാനിലെ ഇനിയുള്ള സമയങ്ങളെ സമ്പൂര്‍ണമായി ഉപയോഗപ്പെടുത്തുക,
(എസ്.വൈ.എസ് സംസ്ഥാന ട്രഷററാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  3 months ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago