HOME
DETAILS

നവകേരളം

  
backup
October 28 2018 | 21:10 PM

navakerala-spm-vidhyaprabhaatham

 

പ്രാചീന കേരളം
കേരളപ്പഴമ, കേരളോല്‍പ്പത്തി, കേരളമാഹാത്മ്യം തുടങ്ങിയ പ്രാചീന കൃതികളില്‍ കേരളത്തിന്റെ ഉല്‍പ്പത്തിയെ പരശുരാമ കഥയുമായി ബന്ധിപ്പിക്കുന്നുണ്ട്. വാല്‍മീകി രാമായണത്തിലും കേരളത്തെ പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്തുവര്‍ഷം ആദ്യ ശതകങ്ങളില്‍ എഴുതപ്പെട്ട സംഘകാല കൃതികളിലും കേരളത്തെക്കുറിച്ച് പറയുന്നുണ്ട്.
തിരുപ്പതി മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന പ്രദേശമായിരുന്നു തമിഴകം. ചോളം, പാണ്ഡ്യം,തമിഴകം, ചേരം, കൊങ്ങുനാട് എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളായി അന്ന് വിഭജിക്കപ്പെട്ടിരുന്നു.

സംഘകാലം
സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തെ വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കാനാട് എന്നിങ്ങനെ അഞ്ച് നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. പ്രാചീന തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ മൂന്ന് രാഷ്ട്രീയ ശക്തികളാണ് ഉണ്ടായിരുന്നത്. തെക്ക് ആയ് രാജ്യം, വടക്ക് ചേര രാജ്യം, വടക്കേയറ്റത്ത് ഏഴിമല രാജ വംശം.

പെരുമാള്‍ ഭരണം
തിരുവഞ്ചിക്കുളം അഥവാ മഹോദയപുരം ആസ്ഥാനമാക്കി എ.ഡി 800ല്‍ ചേരമന്‍ ശക്തിപ്രാപിച്ചു. ഈ കാലഘട്ടത്തെ പെരുമാള്‍ കാലഘട്ടം എന്ന് എന്നും ഭരണാധികാരികളെ കുലശേഖരന്മാര്‍ എന്നും വിശേഷിപ്പിക്കുന്നു.

മധ്യകാല കാലഘട്ടം
മഹോദയ പുരത്തെ പെരുമാക്കന്മാരുടെ ഏകീകൃത ഭരണം ഇല്ലാതായതോടെ സ്വരൂപങ്ങളുടെയും നാടുവാഴികളുടെയും അധികാരസ്ഥാനങ്ങളായി വളര്‍ന്നു. കൂട്ടുകുടുംബം നില നിന്ന പ്രദേശമാണ് സ്വരൂപം എന്ന പേരിലറിയപ്പെട്ടത്. കുറേ ഊരുകള്‍ ചേര്‍ന്നതാണ് നാട്. നാടുഭരിച്ചിരുന്ന നാടുവാഴിക്ക് വ്യാപകമായ അധികാരങ്ങളുണ്ടായിരുന്നു. കോലത്തുനാട്, കോഴിക്കോട് (നെടിയിരുപ്പ്), കൊച്ചി (പെരുമ്പടപ്പ്), വേണാട് എന്നിവയായിരുന്നു പെരുമാക്കന്മാരുടെ പതനശേഷം പ്രസിദ്ധിനേടിയ പ്രധാന നാടുകള്‍.

തിരുവിതാംകൂര്‍
മാര്‍ത്താണ്ഡവര്‍മയാണ് ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍. തൃപ്പാപ്പൂര്‍ രാജവംശത്തിന്റെ താവഴികളിലൊന്നായിരുന്നു തിരുവിതാംകൂര്‍ (വേണാട്). എട്ടുവീട്ടില്‍ പിള്ളമാരും എട്ടരയോഗക്കാരുമായിരുന്നു തിരുവിതാംകൂറിന്റെ ഭരണം കൈയടിക്കിയിരുന്നത്.
1702ല്‍ ജനിച്ച മാര്‍ത്താണ്ഡവര്‍മ അമ്മാവനായ രാമവര്‍മയില്‍ നിന്ന് 1729 ല്‍ അധികാരം ഏറ്റെടുത്തു. എട്ടുവീട്ടില്‍ പിള്ളമാരുടെ അധികാരം പിടിച്ചെടുത്ത മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറിനെ ശക്തമായ രാജ്യമാക്കി. ദേവസ്വം, ഊട്ടുപുര, കൊട്ടാരങ്ങള്‍, റവന്യു, സൈനിക ചെലവുകള്‍, പെന്‍ഷന്‍, ദാനം മുതലായവ ഇദ്ദേഹത്തിന്റെ ഭരണ പരിഷ്‌കരണമായി കണക്കാക്കപ്പെടുന്നു.

വൈദേശികാധിപത്യത്തിനുകീഴില്‍
വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കായി ആദ്യകാലം മുതല്‍ക്കെ നിരവധി വിദേശികള്‍ കേരളത്തില്‍ എത്തിയിരുന്നു. കേരളത്തിന്റെ സമൃദ്ധിയും പച്ചപ്പും കണ്ട് കൊണ്ട് കേരളത്തെ സ്വന്തമാക്കാന്‍ അവരില്‍ പലരും ശ്രമിച്ചിരുന്നു.

പോര്‍ച്ചുഗീസുകാര്‍
15ാം നൂറ്റാണ്ടില്‍ വാണിജ്യ വികസനത്തിനായി യൂറോപ്യന്മാര്‍ നടത്തിയ സമുദ്രയാത്രക്കിടയില്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തി.1498 മെയ് 20ന് വാസ്‌ഗോഡ്ഗാമ കോഴിക്കോട്ടെ കാപ്പാട് കപ്പലറങ്ങി. പോര്‍ച്ചുഗീസ് രാജാവായിരുന്ന മാനുവല്‍ ഒന്നാമന്റെ സഹായത്തോടെയായിരുന്നു ഗാമയുടെ കപ്പല്‍ യാത്ര. കച്ചവടം എന്ന നിലയില്‍ മുന്നോട്ട് വന്ന ഗാമയും കൂട്ടരും കേരളത്തില്‍ ഒരുപാട് നാശ നഷ്ടങ്ങള്‍ക്ക് തുടക്കം കുറിച്ചു. പോര്‍ച്ചുകാര്‍ കൊണ്ടുവരുന്ന ചരക്കിന് പകരമായി അവര്‍ കുരുമുളക്, ഏലം, കറുവ പട്ട തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഇവിടെ നിന്നും വന്‍തോതില്‍ കൊണ്ടുപോകാന്‍ തുടങ്ങി. ഇത് സാമൂതിരി രാജാവിനെ ചൊടിപ്പിച്ചു.
കേരളത്തില്‍ ഡച്ചുകാര്‍ നേടിയ ആധിപത്യവും പോര്‍ച്ചുഗല്‍ സ്‌പെയിനില്‍ ലയിച്ചതും കേരളത്തില്‍ 150 വര്‍ഷത്തിലേറെ ആധിപത്യം ചെലുത്തിയ പോര്‍ച്ചുഗീസുകാരുടെ അധികാരത്തിനു അന്ത്യം കുറിച്ചു.1663ല്‍ കൊച്ചിയില്‍ ഡച്ചുകാരോട് ഏറ്റ പരാജയം കേരളത്തിലെ പോര്‍ച്ചുഗീസ് ആധിപത്യത്തിന് അവസാനം കുറിച്ചു.

ഡച്ചുകാര്‍
കേരളവുമായുള്ള വ്യാപാര ബന്ധത്തിലൂടെ പോര്‍ച്ചുഗീസുകാര്‍ക്ക് ലഭിച്ച സാമ്പത്തിക നേട്ടം കണ്ടുകൊണ്ടാണ് ഡച്ചുകാര്‍ (നെതര്‍ലാന്റ് പോളണ്ട് ) കേരളത്തിലേക്ക് കടന്നുവന്നത്. തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ തുടക്കം എന്ന നിലയില്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരുടെ സിലോണിലെ ഭരണകേന്ദ്രങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഘട്ടം ഘട്ടമായി കേരളത്തിലെ പല സ്ഥലങ്ങളും അവര്‍ പല കരാറിലൂടെയും യുദ്ധങ്ങളിലൂടെയും അവരുടെ വരുതിയില്‍ ആക്കി.
1741 ല്‍ ഡച്ച് സൈന്യം തിരുവിതാംകൂര്‍ സൈന്യവുമായി ഏറ്റുമുട്ടി അതില്‍ ഡച്ചുകാര്‍ പരാജയപ്പെട്ടു. ശേഷം,1765ല്‍ കൊച്ചിയില്‍ നടന്ന യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ഇവരെ പൂര്‍ണാര്‍ഥത്തില്‍ പരാജയപ്പെടുത്തി. ഇതോടെ ഇവരുടെ ഭരണത്തിന് അന്തിമ വിധി കുറിച്ചു.

ഫ്രഞ്ചുകാര്‍
വ്യാപാര ആവശ്യാര്‍ഥമാണ് ഫ്രഞ്ചുകാരും കേരളത്തിലെത്തിയത്. 1719 ല്‍ ഒരു കച്ചവട കമ്പനി രജിസ്റ്റര്‍ ചെയ്തു. 1722ല്‍ ഫ്രഞ്ചുകമ്പനി കടത്തനാട് രാജാവില്‍ നിന്ന് മയ്യഴിയില്‍ ഒരു വ്യാപാരശാല നിര്‍മിക്കാനുള്ള അവകാശം നേടിയെടുത്തു.1724 ല്‍ വ്യാപാരത്തിന്റെ സുരക്ഷിതത്വത്തിനായി മയ്യഴിയില്‍ ഒരു കോട്ട നിര്‍മിച്ചു. 1744 -1863 കാലഘട്ടത്തില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഒരുപാട് പോരാട്ടങ്ങള്‍ നടന്നു. അങ്ങനെ ഫ്രഞ്ചുകാരുടെ തകര്‍ച്ചക്ക് ഇത് വഴിയൊരുക്കി.

ബ്രിട്ടീഷുകാര്‍
കേരളത്തില്‍ വന്ന ആദ്യ ഇംഗ്ലീഷുകാരന്‍ മാസ്റ്റര്‍ റാല്‍ഫ് ഫിച്ച് ആണ്. പിന്നീടാണ് 1615ല്‍ വ്യാപാരാര്‍ഥം ക്യാപ്റ്റന്‍ കിലിങ് എന്ന നാവികന്‍ ഇവിടേക്ക് വരുന്നത്. വിഴിഞ്ഞത്ത് ഒരു പാണ്ടികശാല നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നും ഇംഗ്ലീഷുകാര്‍ക്ക് അനുവാദം കിട്ടി. 1805ല്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് തിരുവിതാംകൂറിന്റെ ദൈനം ദിന ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുവാദം കിട്ടി. പടിപടിയായി കേരളം ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍ വന്നു. പ്രക്ഷോഭങ്ങളുടെയും കലാപങ്ങളുടെയും സമരങ്ങളുടെയും യുദ്ധങ്ങളുടെയും ഫലമായാണ് കരങ്ങളില്‍ നിന്നും സ്വാതന്ത്രം നേടി.

സ്വതന്ത്ര കേരളം
കേരള സംസ്ഥാനം രൂപീകരണത്തത്തിന് മുന്‍പ് തിരു-കൊച്ചി സംയോജനത്തിനു ശേഷം 1951 ല്‍ തിരഞ്ഞെടുപ്പ് നടന്നു. അന്ന് ഒരുകക്ഷികള്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.1945 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 1956 ഫെബ്രുവരി മുതല്‍ മാര്‍ച്ചുവരെ തിരു-കൊച്ചിയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണം നടത്തി. ഈ മന്ത്രി സഭ പുറത്തായ ശേഷം തിരു കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവില്‍ വന്നു. ഈ സമയത്താണ് 1956ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുന്നത്.

കേരളം പിറക്കുന്നു
സ്വാതന്ത്ര്യ സമരകാലത്ത് സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കണമെന്ന ആശയം ശക്തമായി. കേരളത്തിലും ഇതിനുശക്തമായ സ്വാധീനം ഉണ്ടായി.1928ല്‍ തന്നെ നാഷനല്‍ കോണ്‍ഗ്രസ്, അഖില കേരള കുടിയാന്‍ സമ്മേളനം, നാട്ടുരാജ്യ പ്രജാ സമ്മേളനം, പയ്യന്നൂര്‍ രാഷ്ട്രീയ സമ്മേളനം എന്നിവ ഐക്യകേരളം എന്ന ആശയം മുന്നോട്ട് വച്ചു. 1938ല്‍ പട്ടാഭി സീതാരാമയ്യരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവ ചേര്‍ന്ന ഒരു ഫെഡറല്‍ സംസ്ഥാനം രൂപം കൊള്ളണമെന്ന ആശയം പ്രചരിപ്പിച്ചു.
1945ല്‍ ജൂലൈ 29ന് കൊച്ചി നിയമസഭയില്‍ കൊച്ചി മഹാരാജാവ് നല്‍കിയ സന്ദേശം ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ നല്‍കി. 1946 ല്‍ കെ.പി കേശവമേനോന്റെ അധ്യക്ഷതയില്‍ ഐക്യകേരളം എന്ന സന്ദേശവുമായി യോഗം ചേര്‍ന്നു. ഇതില്‍ മഹാകവി വള്ളത്തോളടക്കം നിരവധിപേര്‍ പങ്കെടുത്തു. 1947ല്‍ കെ.കേളപ്പന്റെ അധ്യക്ഷതയില്‍ ഐക്യ കേരള സമ്മേളനം നടന്നു. ഇ.മൊയ്തു മൗലവി പ്രമേയം അവതരിപ്പിച്ചു. മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി, കൂര്‍ഗ്, നീലഗിരി, ഗൂഡല്ലൂര്‍, ദക്ഷിണ കാനറ, മയ്യഴി, ലക്ഷദ്വീപ് എന്നിവ ചേര്‍ത്താണ് കേരള സംസ്ഥാനം രൂപീകരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നത്.
1953ല്‍ ഡിസംബറില്‍ സയ്യിദ് ഫസല്‍ അലി അധ്യക്ഷനായ കമ്മിഷന്‍ ഐക്യകേരളം എന്ന ആശയത്തിന് അംഗീകാരം നല്‍കി. ഐക്യകേരള സമിതി നിര്‍ദേശിച്ചതില്‍ നിന്ന് ഏറെ ഭേദഗതികളോടെയാണ് ഇന്നത്തെ കേരളം പിറന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago