സ്മാര്‍ട്ട് ക്ലാസ് മുറികളോടുകൂടിയ മൂന്നുനില കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
സ്മാര്‍ട്ട് ക്ലാസ് മുറികളോടുകൂടിയ മൂന്നുനില കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
വടക്കാഞ്ചേരി: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വിദ്യാഭ്യാസ വകുപ്പ് സ്കൂളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് വേണ്ടി അനുവദിച്ച ഒന്നര കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് പത്ത് മാസം കൊണ്ട് ഒന്‍പത് ക്ലാസ് മുറികളോടുകൂടിയ മൂന്നുനില കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ചുള്ള വീതിയും നീളവും ക്ലാസ് മുറികളുടെ പ്രത്യേകതയാണ്. ഒമ്പത് ക്ലാസ് മുറികളും, സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കും അസാപിന്റെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ ക്രമീകരണം ഒരുക്കുക. സംസ്ഥാനത്ത് തന്നെ ഒന്‍പത് ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളായ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന പട്ടികയിലേക്ക് വടക്കാഞ്ചേരി സ്കൂളും പ്രവേശിക്കുകയാണ്.
നിര്‍മാണം പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിടം സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി. ഉദ്ഘാടനം നടത്താന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ് ജയ സ്കൂള്‍ അധികൃതര്‍ക്ക് അനുമതി നല്കി. ഇതിനെ തുടര്‍ന്ന് ഇന്നലെ പി.ടി.എ മീറ്റിങ് വിളിച്ച് ചേര്‍ക്കുകയും ഈ മാസം തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തു. നാടിന്റെ ഉത്സവമാക്കി ഉദ്ഘാടനം മാറ്റുന്നതിനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."