HOME
DETAILS
MAL
ഡെങ്കിപ്പനി; പ്രതിരോധ നടപടി ശക്തമാക്കണം
backup
June 12 2017 | 20:06 PM
കരുനാഗപ്പള്ളി: താലൂക്കില്‍ ഡെങ്കിപ്പനിമൂലം നിരവധി ആളുകള്‍ മരിക്കുകയും അനേകംപേര്‍ രോഗബാധിതരായിക്കൊണ്ടരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് രോഗപ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. ഓടകളും വെള്ളക്കെട്ടുകളും കീടനാശിനി തളിക്കുവാന്‍ നഗരസഭയും പഞ്ചായത്തുകളും അടിയന്തിര നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി. കുന്നേല്‍ രാജേന്ദ്രന്, വര്‍ഗീസ്മാത്യു കണ്ണാടിയില്‍, നാസര്‍ പോച്ചയില്‍, തെക്കടത്ത് ഷാഹുല്‍ഹമീദ്, വി.കെ.രാജേന്ദ്രന്, പി.ജി.തോമസ്, രാജാപനയറ, ആര്.രവീന്ദ്രന്‍പിള്ള പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."