'സല്യൂട്ട് ചെയ്യും'; മകന് എസ്.പി ആയപ്പോള്‍ അച്ഛന് കോണ്‍സ്റ്റബിളിന്റെ പ്രതികരണം
ലഖ്നോ: ഔദ്യോഗിക ജീവിതത്തിന് മകനു കീഴില്‍ പ്രവര്‍ത്തിക്കാനൊരുങ്ങി അച്ഛന് പൊലിസ്. ഉത്തര്‍പ്രദേശിലാണ് അപൂര്‍വ്വ സംഭവം. പൊലിസ് കോണ്‍സ്റ്റബിളായ ജനാര്ദ്ധനന് സിങിന്റെ മകന് അനൂപ് സിങ് അദ്ദേഹം കൂടി ജോലിചെയ്യുന്ന ലഖ്നോ നോര്‍ത്ത് എസ്.പിയായി നിയമിതനായി.
ഞായറാഴ്ചയാണ് അനൂപ് സിങ് ചുമതലയേറ്റത്. പിതാവ് തന്റെ കീഴിലുള്ള വിഭൂതി കാന്ത് പൊലിസ് സ്റ്റേഷനിലും.
മകന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പിതാവ് പറഞ്ഞു. 'മകന് എന്റെ സീനിയര്‍ ഓഫിസറായി വന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത് എനിക്കൊരു ബഹുമതിയാണ്. അവനു കീഴില്‍ ജോലിചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്'- അദ്ദേഹം പറഞ്ഞു.
പ്രോടോക്കോള് അനുസരിച്ച് ഡ്യൂട്ടി സമയത്ത് മകനെ കണ്ടാല്‍ സല്യൂട്ട് ചെയ്യുമെന്നും ജനാര്‍ദ്ധന്‍ സിങ് പറഞ്ഞു. പൊലിസുകാരന് എന്ന നിലയ്ക്ക് അനൂപ് തന്നെക്കാള്‍ കാഠിന്യമുള്ളയാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നാവോയില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റംകിട്ടിയാണ് അനൂപിന്റെ വരവ്. ജോലിയിലെ കാര്യം ഞങ്ങളുടെ വ്യക്തിബന്ധങ്ങളെ ബാധിക്കില്ലെന്ന് മകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."