കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു ; പിന്നില്‍ സി.പി.എമെന്ന് കോണ്‍ഗ്രസ്
പാനൂര്‍: മീത്തലെ കുന്നോത്ത് പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസും വി.അശോകന് മാസ്റ്റര്‍ സ്മാരക വായനശാലയും തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ മാസം 15 ന് യൂത്ത് കോണ്‍ഗ്രസ് കുന്നോത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുടെ വീട്ടല്‍ റീത്ത് വച്ചിരുന്നു. മീത്തലെ കുന്നോത്ത്പറമ്പ് സി. കെ.പ്രജീഷിന്റെ വീട്ടു കോലായിലാണ് റീത്ത് വെച്ചത്. പൊതുവേ സമാധാന അന്തരീഷം നിലനില്‍ക്കുന്ന മീത്തലെ കുന്നോത്ത് പറമ്പ് കടുങ്ങാംപൊയില്‍ മേഖലകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സിപിഎം സംഘര്‍ഷത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യാതൊരു പ്രകോപനവും കൂടാതെ കോണ്‍ഗ്രസ്സിന്റെ കൊടിയും കൊടിമരങ്ങളും നിരന്തരം നശിപ്പിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും നടന്നിരുന്നു.
കോണ്‍ഗ്രസ് കമ്മറ്റി സ്വന്തമായി നിര്‍മിച്ച കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വി.അശോകന് മാസ്റ്റര്‍ വായനശാലയും മേലെ കോണ്‍ഗ്രസ് ഓഫീസുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് തീ വെച്ചു നശിപ്പിച്ചത്.
ഞായറാഴച അര്‍ധരാത്രിയാണ് പൂട്ടുപൊളിച്ച് അക്രമികള്‍ അകത്ത് കടന്ന് തീ കൊടുത്തത്. കെട്ടിടത്തിന്റെ ചുമരുകളില്‍ വിള്ളലുണ്ടാകുകയും മേല്‍ക്കൂരക്ക് കേടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മുപ്പതോളം കസേരകള്‍, രണ്ട് റീഡിംഗ് മേശകള്‍, 50 പതാകകള്‍, കാരം ബോര്‍ഡ്, റിക്കോര്‍ഡുകള്‍ എന്നിവയും പൂര്‍ണമായും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ കൊളവല്ലൂര്‍ പൊലീസും നാട്ടുകാരും തീയണച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വി.സുരേന്ദ്രന്, കെ.പി.ഹാഷിം, കെ.പി.സാജു, സി.വി.എ.ജലീല്‍, സന്തോഷ് കണ്ണംവള്ളി, കെ.ഭാസ്കരന്, കെ.പി.ശിവല്സന്, പി.പി.രാജന്, പി.ഷാജിഷ് സന്ദര്‍ശിച്ചു. കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.അക്രമത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ അക്രമത്തില്‍ പങ്കില്ലെന്ന് സി.പി.എം നേതൃത്വവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."