ശബരിമല എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി
ശബരിമല എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി. അഹിന്ദുക്കളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് നേതാവ് ടി.ജി മോഹന്‍ ദാസ് നല്‍കിയ ഹര്‍ജിയിലാണ് ശബരിമല എല്ലാ വിശ്വാസികളുടേതുമാണെന്ന് കോടതി വ്യക്തമാക്കിയത്.
ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ക്ഷേത്രമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. വിശ്വാസികളെ മാത്രമേ ക്ഷേത്രത്തിലേക്ക് അനുവദിക്കാവൂ എന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഹരജി സംസ്ഥാനത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
മുമ്പെങ്ങും ആരും ഇത്തരം ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല. ഇതിന് പിന്നില്‍ സംസ്ഥാനത്തിന്റെ മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമില്ലേയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണെന്നും കോടതി പറഞ്ഞു.
ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ഹരജിയും നാളെ പരിഗണിക്കാനായി മാറ്റി. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാം. പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."