HOME
DETAILS

മതവിഷയങ്ങളില്‍ കോടതി ശ്രദ്ധാപൂര്‍വ്വം ഇടപെടണം: എസ്.കെ.ഐ.സി സംഗമം

  
backup
October 29 2018 | 08:10 AM

skssf-news

 

മദീന: മതവിഷയങ്ങളില്‍ കോടതി ഇടപെടലുകള്‍ ശ്രദ്ധാപൂര്‍വ്വമാകണമെന്നും ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന രൂപത്തില്‍ വരുന്ന കോടതി വിധികള്‍ തെരുവുകള്‍ പ്രതിഷേധ ഭൂമിയാകുന്നത് കാണാതെ പോകരുതെന്നും എസ്.കെ.ഐ.സി സഊദി നാഷണല്‍ സംഗമം
ആവശ്യപ്പെട്ടു. കോടതി വിധികളെ അനുകൂലിക്കാന്‍ തുലാസ് ഒപ്പിക്കുന്ന നിലപാടും , മതവിശ്വാസികള്‍ക്കെതിരാകുന്ന കോടതി വിധികളില്‍ വോട്ടുബാങ്ക് നിലപാടുകള്‍ സ്വീകരിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും സംഗമം ഉണര്‍ത്തി.

രാവിലെ ഏഴ് മണി മുതല്‍ മദീനയില്‍ നടന്ന നാഷണല്‍ മീറ്റില്‍ എസ്.കെ.ഐ.സി സഊദി നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ ബുറൈദ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വിവിധ സെന്റ്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഫരീദ് ഐക്കരപ്പടി (മക്ക), മുഹമ്മദ് മുസ്ലിയാര്‍ കാവനൂര്‍ (മദീന), നജ്മുദ്ധീന്‍ ഹുദവി കൊപ്പം (ജിദ്ദ), സഅദ് നദ്‌വി (യാമ്പു), അബ്ദുറസാഖ് വളക്കൈ (റിയാദ്), അബ്ദുല്‍നാസര്‍ ദാരിമി (ബുഖൈരിയ), മുസ്തഫ ദാരിമി മേലാറ്റൂര്‍ (ജിസാന്‍), അബ്ദുറസാഖ് അറക്കല്‍ (ബുറൈദ), അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഏലംകുളം (ത്വായിഫ്), ഹംസ ഫൈസി (റാബിഖ്), അബ്ദുല്‍നാസര്‍ ദാരിമി (അല്‍കോബാര്‍), അബൂയാസീന്‍ (ദമ്മാം), അബ്ദുറഹ്മാന്‍ ദാരിമി കോട്ടക്കല്‍ (അല്‍ഹസ), ശമീര്‍ പൂക്കോട്ടൂര്‍ (അല്‍ഖസീം പ്രോവിന്‍സ്) സംസാരിച്ചു.

വിഖായ ഹജ്ജ് വളണ്ടിയര്‍ സേവന റിപ്പോര്‍ട്ട് എസ്.കെ.ഐ.സി നാഷണല്‍ വര്‍ക്കിംഗ് സെക്രട്ടറിയും വിഖായ കണ്‍വീനറുമായ സുബൈര്‍ ഹുദവി കൊപ്പവും, സഹചാരി നാഷണല്‍ റിപ്പോര്‍ട്ട് നാഷണല്‍ സഹചാരി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്കും അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ടി.എച്ച് ദാരിമി മേലാറ്റൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, കെ.എന്‍.എസ് മൗലവി സംസാരിച്ചു. അബ്ദുറസാഖ് ബുസ്താനി, ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, ഇസ്മയില്‍ ഹാജി ചാലിയം, ഇബ്രാഹീം ഓമശ്ശേരി, അലി മൗലവി നാട്ടുകല്‍ പങ്കെടുത്തു. രാവിലെ നടന്ന നാഷണല്‍ കൗണ്‍സില്‍ സംഗമത്തില്‍ എസ്.കെ.ഐ.സി സഊദി നാഷണല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ എന്‍.സി മുഹമ്മദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ ട്രഷറര്‍ സൈദ് ഹാജി മൂന്നിയൂര്‍ സ്വാഗതവും, സുലൈമാന്‍ പണിക്കരപുറയ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago