HOME
DETAILS
MAL
ബോംബേറ്: ആര്.എസ്.എസ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ വിട്ടു
backup
June 12 2017 | 20:06 PM
കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടേതുള്പ്പെടെ രണ്ടു വീടുകള്‍ക്കു നേരെ ബോംബെറിഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്.എസ്.എസ് പ്രവര്‍ത്തകനെ ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനായി കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ശങ്കരനെല്ലൂരിലെ താഴേക്കണ്ടി ഹൗസില്‍ സുജിന്‍ (22) നെയാണ് കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കൂത്തുപറമ്പ് പൊലിസിനു വിട്ടുകൊടുത്തത്. ഇന്നു വൈകുന്നേരം അഞ്ചുവരെയാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴച രാത്രിയായിരുന്നു ശങ്കരനെല്ലൂരിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രന്, സി.പി.എം പ്രവര്ത്തകന് രമേഷ് ബാബു എന്നിവരുടെ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായത്. ബോംബേറില്‍ ചന്ദ്രന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകരുകയും വീട്ടുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."