HOME
DETAILS
MAL
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ് സമരം ശക്തമാക്കും
backup
June 12 2017 | 20:06 PM
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
പ്രക്ഷോഭത്തിനു തുടക്കം കുറിച്ച് 15ന് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്ന ജൂലൈ ഒന്നിന് കലക്ടറേറ്റ് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ജില്ലാ ചെയര്മാന് പ്രൊഫ. എ ഡി മുസ്തഫ അധ്യക്ഷനായി. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."