പരിസ്ഥിതിദിനാചരണം വാക്കില്‍ മാത്രം; പുന്നോലില്‍ വന്മരങ്ങള്‍ മുറിച്ചു മാറ്റുന്നു
തലശ്ശേരി: മാഹി-തലശ്ശേരി റോഡിലെ പുന്നോല്‍ കുറിച്ചിയിലുള്ള റോഡരികിലെ വന്മരങ്ങള്‍ മുറിച്ചുനീക്കുന്നതിനെതിരേ പ്രകൃതി സംരക്ഷണ ഫോറം പ്രതിഷേധിച്ചു. കുറിച്ചിയില്‍ പൊതുമരാമത്ത് (ദേശീയപാതാ വിഭാഗം) വകുപ്പും റെയില്‍വേയും ചേര്‍ന്നാണ് മരങ്ങള്‍ മുറിച്ചുനീക്കുന്നത.്
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ കുറിച്ചിയില്‍ വലിയ മഴമരം അധികൃതര്‍ മുറിച്ചുമാറ്റി. റോഡരികില്‍ തണല്‍വിരിച്ചു നില്‍ക്കുന്ന പതിനൊന്ന് വന്മരങ്ങള്‍ കൂടി മുറിച്ചുമാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഫോറം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേവലം സാമ്പത്തിക ലാഭത്തിനായി വലിയ പ്ലാവുകള്‍ ഉള്‍പ്പെടെ വിലപിടിച്ച മരങ്ങളും മുറിച്ചുനീക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസ്ഥലത്ത് സ്വകാര്യവ്യക്തിയുടെ താത്പര്യത്തി
നായി വലിയ മഴമരം മുറിച്ചുമാറ്റാന്‍ ഉത്തരവുണ്ടായിരുന്നു. ഇതിനെതിരേ ഫോറം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പു
ന്നോല്‍ മുതല്‍ മാഹിപ്പാലം വരെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
നിലവില്‍ ഏത് ആവശ്യത്തിനാണ് മരങ്ങള്‍ മുറിച്ചുനീക്കുന്നതെന്ന് ഉത്തരവിട്ടവര്‍ വിശദീകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പള്ള്യന്‍ പ്രമോദന്‍, നബീല്‍ ഉസ്മാന്‍, സി.ടി റസീന, പാലത്തായി ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."