HOME
DETAILS

സഊദിയില്‍ അരങ്ങേറിയത് ലോകത്തെ ഏറ്റവും വലിയ ശീട്ടുകളി; സമ്മാനം നല്‍കിയത് രണ്ടു മില്യണ്‍ സഊദി റിയാല്‍

  
backup
October 29 2018 | 12:10 PM

saudi-balooth-rummy-spm-gulf

റിയാദ്: ലോകത്തെ ഏറ്റവും വലിയ ശീട്ടുകളിക്ക് സഊദിയില്‍ സമാപനമായി. സഊദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ കീഴിലാണ് 2480 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഭീമന്‍ ശീട്ടുകളി അരങ്ങേറിയത്. റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ടേബിളുകളിലാണ് മാരത്തണ്‍ ശീട്ടുകളി അരങ്ങേറിയത്. ഒന്ന് മുതല്‍ നാലുവരെയുള്ള വിജയികള്‍ക്ക് സമ്മാനമായി നല്‍കിയത് രണ്ടു മില്യണ്‍ സഊദി റിയാലാണ്. ഒന്നാം സമ്മാനമായി ഒരു മില്യണ്‍ സഊദി റിയാലും രണ്ടാം സമ്മാനമായി അഞ്ചു ലക്ഷം റിയാലും മൂന്നാം സമ്മാനമായി മൂന്നു ലക്ഷം റിയാലും നാലാം സമ്മാനമായി രണ്ടു ലക്ഷം റിയാലുമാണ് നല്‍കിയത്.

രണ്ടാം ബാലൂഥ് ചാമ്പ്യന്‍ഷിപ്പാണ് സഊദിയില്‍ നടന്നത്. ജനറല്‍ അതോറിറ്റി ഓഫ് സ്‌പോര്‍ട്‌സ് , സഊദി അതോറിറ്റി ഫോര്‍ ഇലക്ട്രോണീക് & മെന്റല്‍ സ്‌പോര്‍ട്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറിയത്.

ഇക്കഴിഞ്ഞ പതിനേഴിനാണ് ബലൂഥ് എന്ന പേരിലുള്ള ശീട്ടുകളി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. പന്ത്രണ്ടു ദിനങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 2480 പേരാണ് പങ്കെടുത്തത്. സഊദികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള ഈ കളിക്ക് സഊദികള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. റാന്‍ഡം ലോട്ടറി സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്ത 140,000 ആളുകളില്‍ നിന്നാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള 2480 പേരെ തിരഞ്ഞെടുത്തത്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പ്രായ ഭേദമന്യേ ഇതിലുണ്ടായിരുന്നത്. പ്രത്യേകമായ ചില മാനദണ്ഡങ്ങളോടെ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികളും സമയബന്ധിതമായി പങ്കടുക്കുന്നതിലും കളിക്കുന്നതിലും സംഘാടകര്‍ വിജയിച്ചതായി ജഡ്ജ്‌മെന്റ് കമ്മിറ്റിയംഗത്തിലെ സൂപ്പര്‍വൈസറായ അബ്ദുല്‍ കരീം അല്‍ ശിഹാ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ കളിക്കുള്ള മാനദണ്ഡങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്.

ഓട്ടോമന്‍ ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും കുടിയേറിയവരാണ് സഊദി ഉള്‍പ്പെടുന്ന അന്നത്തെ ഹിജാസ് മേഖലയില്‍ ബലൂഥ് എന്ന പേരിലുള്ള ശീട്ടുകളി കൊണ്ടുവന്നതെന്നാണ് ചരിത്രം. പിന്നീട് സഊദി ഭരണകൂടം സ്ഥാപിതമായത് മുതല്‍ ലോകമാസകലം ഇത് വ്യാപിക്കുകയായിരുന്നു. ഫ്രാന്‍സാണ് ഇതിന്റെ മാതാവെന്നും സഊദിയും അറബ് രാജ്യങ്ങളിലുമാണ് ഇത് പ്രചാരത്തിലെന്നും പറയപ്പെടുന്നുണ്ട്. അതേസമയം, സഊദി വനിതകള്‍ക്ക് വേണ്ടിയും ഇതേ ടൂര്‍ണമെന്റ് നടത്താന്‍ പദ്ധതി തയ്യാറാകുന്നതായി സഊദി അറേബ്യന്‍ ഫെഡറേഷന്‍ ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്റലക്ചറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി (സഫെയ്‌സ്) പ്രസിഡന്റ് പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ വ്യക്തമാക്കി. ഇതില്‍ പങ്കെണ്ടുക്കാനായി വിവിധ സഊദി വനിതകള്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം അധികൃതര്‍ തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago