പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം വിവാദത്തിലേക്ക്
കുന്നംകുളം: പാവപെട്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം വിവാദത്തിലേക്ക്. സ്വകാര്യ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം പൊതുധാരയിലും ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ പാലിയേറ്റീവിന്റെ പേരില്‍ ആശുപത്രി അധികൃതരും നഗരസഭയും പണപിരിവു നടത്തിയെന്നാരോപിച്ച് സ്വകാര്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കുന്നംകുളത്ത് വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ജീവകരുണ്യ പ്രവര്‍ത്തന രംഗം തര്‍ക്കങ്ങളുടെ വേദിയായത്. കഴിഞ്ഞ 12 വര്‍ഷമായി ആശുപത്രിയില്‍ സ്വകാര്യ പാലിയേറ്റീവ് യൂനിറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ രോഗികളെ കാണിച്ച് ആശുപത്രി അധികൃതര്‍ പണ പിരിവു നടത്തുന്നതായും പ്രസിഡന്റ് കെ.ഗഫൂര്‍ ആരോപിച്ചിരുന്നു.
ആശുപത്രിയില്‍ നിന്ന് രണ്ടു ഡോക്ടര്‍മാരുടേയും ഒരു നഴ്‌സന്റേയും സേവനം നല്‍കിയിരുന്നു എന്നതിനപ്പുറം യാതൊരു തരത്തിലുള്ള സഹകരണവുമില്ലായിരുന്നുവെന്നായിരുന്നു ആരോപണം.
പണപിരിവു സംബന്ധിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തങ്ങളെ പുറത്താക്കിയതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ തലത്തിലുള്ള യൂനിറ്റും സ്വകാര്യ സംവിധാനവും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സര്‍ക്കാര്‍ തലത്തിലുള്ള പാലിയേറ്റീവ് സംവിധാനം കാര്യക്ഷമമാക്കണമെന്നും എന്‍.ജി.ഒകളെ സഹകരിപ്പിക്കണമെന്നുമുള്ള സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിനായി അഭ്യര്‍ഥിച്ചെങ്കിലും ഇതിന് തയ്യാറാകാതെയാണ് ഇവര്‍ പടിയിറങ്ങിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പ്രതിവര്‍ഷം നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി മൂന്നുലക്ഷം രൂപയുടെ മരുന്നു കളും ശേഷം ആശുപത്രി ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ നല്‍കിയിരുന്നു. ആശുപത്രി സൗജന്യമായി നല്‍കിയ സ്ഥലത്ത് ഡോക്ടര്‍മാരുടെ സേവനമുള്‍പെടേയുള്ള സൗകര്യം നല്‍കിയിട്ടും ആശുപത്രിയുമായി സഹകരിച്ചിരുന്നില്ലെന്നത് അനാവശ്യ വിവാദത്തിനാണെന്ന് സൂപ്രണ്ട് താജ്‌പോള്‍ പറഞ്ഞു.
ആശുപത്രിയില്‍ സഹൃദയര്‍ നല്‍കുന്ന സംഭാവന സൂപ്രണ്ട്, നഗരസഭ ചെയര്‍മാന്‍ എന്നിവരുടെ പേരില്‍ സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. 43000 രൂപയോളം ഇത്തരത്തില്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ പണം സ്വീകരിക്കാന്‍ തങ്ങള്‍ക്ക് മാത്രമെ അവകാശമുള്ളൂവെന്നും ആശുപത്രിയിലെ യൂനിറ്റുമായി സഹകരിക്കാന്‍ തയ്യാറില്ലെന്നുമുള്ള ഇവരുടെ വാശിയെ തുടര്‍ന്നാണ് അവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറിയത്.
പാലിയേറ്റീവ് ജില്ലാ കോഡിനേറ്ററുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിട്ടും ഇവരതിനു വഴങ്ങിയില്ല. ആശുപത്രിയിലുള്ള യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കിടത്തി ചികിത്സ വരേയുള്ള സൗകര്യങ്ങള്‍ നിവിലുണ്ട്.
ഒപ്പം അഞ്ചു ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. പ്രതിവര്‍ഷം 40 ലക്ഷം രൂപ സംഭാവനയായി ലഭിക്കുന്ന എന്‍.ജി.ഒ ഇതിന്റെ കണക്ക് പരസ്യപെടുത്താന്‍ തയ്യാറാവണമെന്ന് പലവട്ടം അംഗങ്ങളുള്‍പെടെയുള്ളവര്‍ ആവശ്യപെട്ടതാണ്. ആശുപത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇത് അധികൃതരെ ബോധ്യപെടുത്തേണ്ട ചുമതലയുമുണ്ട്.
സര്‍ക്കാര്‍ യൂനിറ്റുമായി സഹകരിക്കുമ്പോള്‍ ഈ കണക്കുകള്‍ക്ക് സുതാര്യതവേണെന്ന ആശങ്കയിലാണ് അവര്‍ പുതിയ പാളയത്തിലേക്ക് മാറിയതെന്നും ഇതിനു ശേഷം ആശുപത്രിക്കും 12 വര്‍ഷമായി കൂടെ നിന്ന് സഹകരിച്ച ഡോക്ടര്‍മാര്‍ക്കുമെതിരേ ആരോപണമുന്നയിക്കുന്നതെന്നും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുമ ഗംഗാധരന്‍, കൗണ്‍സിലര്‍ സോമന്‍ കെ.എ, മാനേജിങ് കമ്മിറ്റി അംഗം സുദീപ് അച്ചുതന്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.
രോഗികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമായാണ് ആശുപത്രിയിലെ യൂനിറ്റ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വിപുലമായ സൗകര്യങ്ങളൊരുക്കിയ യൂനിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 11 ന് കലക്ടര്‍ രതീശന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."