മഴയില്‍ വീട്ടുമതില്‍ റോഡിലേക്ക് വീണ്് ഗതാഗതം തടസപ്പെട്ടു
തളിപ്പറമ്പ്: കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞ് പരിയാരം പൊയില്‍ കുറ്റ്യേരിക്കടവ് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് കെ. ചന്ദ്രന്റെ വീട്ടുമതില്‍ ഇടിഞ്ഞത്. മൂന്ന് മീറ്റര്‍ ഉയരമുളള മതില്‍ ഭാഗികമായി തകര്‍ന്നു. മറ്റു ഭഗങ്ങളും തകര്‍ച്ചാ ഭീഷണിയിലാണ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകട സമയത്ത് വാഹനങ്ങളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
കുറ്റ്യേരി ഭാഗത്തുനിന്നു പരിയാരം പഞ്ചായത്ത് ഓഫിസിലും പരിയാരം ആശുപത്രിയിലും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡില്‍ ഏറെ നാളായി നവീകരണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. ജെ.സി.ബി ഉപയോഗിച്ച് വീതികൂട്ടിയെങ്കിലും ഡ്രെയ്‌നേജ് സൗകര്യവു ടാറിങ്ങുമുള്‍പ്പെടെ അനുബന്ധ പ്രവൃത്തികള്‍ ബാക്കിയാണ്. കാല്‍നടയാത്ര പോലും ദുഷ്‌കരമായതോടെ മഴക്കാലം മുന്‍കൂട്ടി കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാത്തതാണ് ഈ ദുരവസ്ഥയുണ്ടായതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ജനകീയ സഹകരണത്തോടെ മതില്‍ കെട്ടിക്കൊടുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."