തെരുവുനായ പ്രശ്നം; തഹസില്‍ദാറെ ഉപരോധിച്ചു
തളിപ്പറമ്പ്: താലൂക്ക് ഓഫിസ് വളപ്പിലെ തെരുവുനായ്ക്കള്‍ അക്രമാസക്തരായി ഓഫിസ് വളപ്പില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ കേടുവരുത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിക്ഷേധിച്ച് ജീവനക്കാര്‍ തഹസില്‍ദാരെ ഉപരോധിച്ചു. താലൂക്ക് ഓഫിസ് ജീവനക്കാരായ എ. കല്‍പ്പന, എ.വി രമേശന്, ഒ. നാരായണന് എന്നിവരുടെ വാഹനങ്ങളാണ് നശിപ്പിച്ചത്. നായ്ക്കള്‍ക്കെതിരേ നിരന്തരം പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് അസോസിയേഷന് തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തഹസില്‍ദാരെ ഉപരോധിച്ചത്. പ്രശ്നത്തില്‍ അടിയന്തിര പരിഹാരം കാണുമെന്ന് തഹസില്‍ദാര്‍ എം. മുരളി ഉറപ്പു നല്കി. എന്‍.ജി.ഒ അസോ. ജില്ലാ ജോ. സെക്രട്ടറി കെ.വി മഹേഷ്, പി.വി വിനോദ്, എ. കല്പന, പ്രഭാകരന് പിലാക്കല്‍ നേതൃത്വം നല്കി. ജില്ലാ നേതാക്കള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് തെരുവുനായ വിഷയം പരിഹരിക്കാന്‍ കലക്ടര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."