പള്ളിയിലെ പുന്തോട്ടം പരിപാലിക്കുന്നതും ഇമാം തന്നെ, തുര്‍ക്കിയില്‍ നിന്നും ഒരു മനോഹരമായ കാഴ്ച്ച
#സ്വാലിഹ് വാഫി ഓമശ്ശേരി
തുര്‍ക്കി: കുട്ടികളെ പള്ളിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനായി തുര്‍ക്കിയിലെ നെവ്‌ഷെഹിര്‍ പള്ളിയിലെ ഇമാമിന്റെ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുകയാണ്.
എസന്‍തെപ്പയിലെ തഷ്‌ലിബല്‍ പള്ളിയില്‍ 300 ചെടി ചെട്ടികള്‍, ഫല സസ്യങ്ങള്‍, നാരങ്ങ ചെടികള്‍, ഒലിവ് തുടങ്ങിയ ഉള്‍ക്കൊള്ളുന്ന വലിയ ഗാര്‍ഡനാണ് ഇമാം അഹ് മത്ത് അയ്‌ദെമിറിന്റ നേതൃത്വല്‍ നിര്‍മിച്ചത്.
1992 ലാണ് അദ്ദേഹം പള്ളിയില്‍ ചുമതലയേല്‍ക്കുന്നത്. 1995 മുതല്‍ അദ്ദേഹം ചെടികള്‍ വളര്‍ത്തുന്നുണ്ട്. പിന്നീട് കുട്ടികളെ എങ്ങനെ പള്ളിയിലേക്ക് ആകര്‍ഷിപ്പിക്കാമെന്ന ചിന്തയില്‍ നിന്നാണ് പള്ളിയിലെ പൂന്തോട്ടത്തെ ഇമാം വിപുലീകരിച്ചത്.
'ഓരോ ചെടികളും ഓരോ കുട്ടികള്‍ക്ക് കൈമാറി. അവരവരുടെ പേരുകള്‍ എഴുതി. പിന്നീട് കുട്ടികള്‍ ചെടികളെയും പള്ളിയെയും ഒരുപോലെ സ്‌നേഹിക്കാന്‍ തുടങ്ങി' ഇമാം പറയുന്നു.
പ്രദേശവാസികളില്‍ നിന്നും യാത്രക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് കിട്ടുന്നതെന്നു ഇമാം പറയുന്നു. സുബ്ഹി നിസ്‌കാര ശേഷം അദ്ദേഹവും ഗാര്‍ഡനെ പരിപാലിക്കാന്‍ സമയം കണ്ടെത്തുന്നു. ഇപ്പോള്‍ പ്രദേശത്തെ കുട്ടികളുടെ ആവേശമാണ് അഹ് മത്ത് അയ്ദമിര്‍ ഇമാം.
പുതിയ തലമുറയെ പള്ളിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനായ് സമാനമായ പല രീതികളും തുര്‍ക്കിയില്‍ പരീക്ഷിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് കൊനിയ സിറ്റിയിലെ എം.പി യുടെ പ്രഖ്യാപനം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
40 ദിവസം സുബ്ഹി ജമാഅത്തില്‍ പങ്കെടുത്താല്‍ സമ്മാനമായി കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. അതിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."