മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്: സൂര്യ ഗഫൂര്‍ ചെയര്മാന്
തിരുവനന്തപുരം: മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നു. സര്‍ക്കാര്‍ നോമിനിയടക്കം 14 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം.പി അബ്ദുല്‍ ഗഫൂറിനെ (സൂര്യ, ഗഫൂര്‍ കോഴിക്കോട്) നിയമിച്ചു.
ഹാജി. പി.കെ. മുഹമ്മദ് (സമസ്ത),അഡ്വ. എ.കെ. ഇസ്മാഈല്‍ വഫ (കാന്തപുരം വിഭാഗം), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ഒ.പി.ഐ. കോയ (എന്‍.എസ്.സി), പി.സി. സഫിയ പാലത്ത് (കെ.എന്‍.എം സി.ടി ടവര്‍ വിഭാഗം), എ. ഖമറുദ്ദീന് മൗലവി (കൊല്ലം), അബൂബക്കര്‍ സിദ്ദിഖ്. കെ (സിദ്ദിഖ് മൗലവി, ഐലക്കാട്), ഒ.ഒ. ഷംസു (പൊന്നാനി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
എക്സ് ഒഫിഷ്യോ അംഗങ്ങളായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടര്‍, ന്യൂനപക്ഷ ക്ഷേമ, ധനകാര്യ, നിയമ വകുപ്പ് അഡീഷനല്‍ സെക്രട്ടറിമാര്‍, മദ്റസ അധ്യാപക ക്ഷേമ നിധി ബോര്‍ഡ് സി.ഇ.ഒ എന്നിവരും അംഗങ്ങളായിരിക്കും. കാലാവധി അഞ്ചു വര്‍ഷമാണ്. ബോര്‍ഡിന്റെ പ്രഥമ യോഗം അടുത്ത മാസം ഏഴിന് രാവിലെ 10.30ന് മന്ത്രി കെ.ടി ജലീലിന്റെ ചേംബറില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."