പുത്തുമല ദുരന്തബാധിതര്‍ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി
മേപ്പാടി: പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ നടന്ന് ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തില്ലെന്ന് പരാതി.
ഓഗസ്റ്റ് എട്ടിന് വൈകുന്നേരമാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും 17 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തത്.
ദുരന്തത്തെ തുടര്‍ന്ന് 80 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ദുരന്തം നടന്നിട്ട് 34 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അടിയന്തിരമായി പ്രഖ്യാപിച്ച ധനസഹായമായ പതിനായിരം രൂപ പോലും പുത്തുമല ദുരന്തബാധിതരില്‍ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചിട്ടില്ല.
വീടും സ്ഥലവും അടക്കം എല്ലാം നഷ്ടപ്പെട്ടവര്‍ മറ്റുള്ളവരുടെ സഹായത്താല്‍ വാടക വീടുകളിലും മറ്റുമായി കഴിയുകയാണ്.
സന്നദ്ധ സംഘടനകള്‍ നല്കിയ ധനസഹായം മാത്രമാണ് ഇവര്‍ക്ക് ഇതുവരെ ലഭിച്ചത്. ധനസഹായ വിതരണം വൈകുന്നത് വലിയ പ്രയാസമാണ് തങ്ങള്‍ക്ക് ഉണ്ടാക്കുന്നത് ദുരന്തബാധിതര്‍ പറയുന്നു.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം രൂപയും കൂടുതല്‍ പേര്‍ക്കും ലഭിച്ചിട്ടില്ല.
ഒരാളുടെ കുടുംബത്തിന് മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം എത്തിയത്.
എന്നാല്‍ കാര്യമായ നഷ്ടം ഒന്നും നേരിടാത്ത പലരുടേയും അക്കൗണ്ടുകളിലും ഇതിനോടകംതന്നെ പതിനായിരം രൂപ എത്തിയതായും ദുരന്തബാധിതര്‍ പരാതിപ്പെടുന്നുണ്ട്.
ദുരന്തബാധിതരുടെ കണക്കെടുപ്പ് വൈകിയതാണ് ധനസഹായവിതരണത്തില്‍ കാലതാമസം നേരിടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."