ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍
കണ്ണൂര്‍: കേരളത്തിന്റെ തീരക്കടലില്‍ നാളെ അര്‍ധ രാത്രിമുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ട്രോളിങ് നിരോധന കാലത്ത് അന്യസംസ്ഥാനങ്ങളിലേതുള്പ്പെടെയുളള മത്സ്യബന്ധന ബോട്ടുകള്‍ 14ന് അര്‍ധരാത്രിക്കു മുമ്പായി തീരം വീട്ടുപോകേണ്ടതാണ്. വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിങ് മിനിട്രോളിങ് എന്നിവയും നടത്താന്‍ പാടില്ല. നിയമം ലംഘിച്ച് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കേണ്ടതാണ്. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു. അപകടം സംഭവിച്ചാല്‍ കണ്ട്രോള് റൂമില്‍ യഥാസമയം അറിയിക്കേണ്ടതാണ്. ഫോണ്‍: 0497 2732487, 9496007039, 9496007033.
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം
കണ്ണൂര്‍: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ് ഒരു വിദ്യാര്‍ഥിക്ക് ആവശ്യമായ തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. 15ന് മുന്‍പ് സമര്‍പ്പിക്കണം. ഹയര്സെക്കണ്ടറിവൊക്കേഷണല് ഹയര്‍സെക്കണ്ടറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2731081
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."