കരിന്തളം ഗവ: കോളജില്‍ ക്ലാസുകള്‍ അടുത്ത വര്‍ഷം മുതല്‍
നീലേശ്വരം : ഉന്നതപഠന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച ഗവ. കോളജില്‍ ഈ അധ്യയനവര്‍ഷം ക്ലാസുകള്‍ തുടങ്ങില്ല.
ഈ അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ തുടങ്ങിയതിനാലാണിത്. അതേസമയം, അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങാനാകും വിധം സ്ഥലം കണ്ടത്തല്‍, നിര്‍മാണ കമ്മിറ്റി രൂപീകരണം എന്നിവ നടത്താന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് അനുമതി നല്‍കിയതായി പി.കരുണാകരന്‍ എം.പി അറിയിച്ചു.
ഇക്കാര്യത്തില്‍ പി.കരുണാകരന്‍ എംപി നല്‍കിയ നിവേദനത്തിന് അനുകൂലമായി വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. തുടങ്ങുമെന്നു പ്രഖ്യാപിച്ച വികസന പദ്ധതികള്‍ പലതും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഒടുവില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഗവ. കോളജ്. കോളജ് പ്രഖ്യാപിച്ചയുടന്‍ പി.കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഇതിനായി പരിഗണിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കാലിച്ചാമരം വലിയപാറ,കരിന്തളം കൊണ്ടോടി, തോളേനി, കൊല്ലംപാറ കക്കോല്‍ പ്രദേശങ്ങളാണു സംഘം സന്ദര്‍ശിച്ചത്. ഇതില്‍ കൊല്ലമ്പാറയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രദേശത്തെ ഗതാഗതം, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."