വിശുദ്ധ കഅ്ബാലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി
മക്ക: മക്കയിലെ വിശുദ്ധ വിശുദ്ധ കഅ്ബാലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. രണ്ടര മാസം മുമ്പ് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രാകാരമാണ് അറ്റകുറ്റ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നത്. ഉയർന്ന ഗുണമേന്മയുള്ള പദാർഥങ്ങൾ ഉപയോഗിച്ച് വിശുദ്ധ കഅ്ബാലയത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും ഉൾവശത്തും അറ്റകുറ്റപ്പണികൾ നടത്തി.
വിള്ളലുകൾ അടക്കുക, ചുമരുകൾ മോഡി പിടിപ്പിക്കുക, കിസ്‌വ ഉറപ്പിക്കുന്ന വളയങ്ങളിൽ സ്വർണം പൂശുക എന്നിവയാണ് നടന്നത്. ഹജ്ജിനു ശേഷം നേരത്തെ ഉയർത്തിക്കെട്ടിയ കിസ്‌വ താഴിതിയിടുന്നതിന്റെ ഭാഗമായാണ് കൊളുത്തുകൾ സ്വർണം പൂശി പുതുക്കിയിരിക്കുന്നത്.
ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായും പരിചയ സമ്പത്ത് പ്രയോജനപ്പെടുത്തിയുമാണ് ജോലികൾ പൂർത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."