HOME
DETAILS
MAL
വെറ്റില, വാഴത്തോട്ടം നിലംപൊത്തി
backup
June 12 2017 | 20:06 PM
ചിമ്മിനിയഡുക്ക: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കാറ്റില്‍ വെറ്റില തോട്ടവും വാഴത്തോട്ടവും നിലംപൊത്തി. ചിമ്മിനിയഡുക്കയിലെ ആദംകുഞ്ഞിയുടെ പറമ്പിലെ വെറ്റില, വാഴത്തോട്ടമാണ് കാറ്റില്‍ നിലംപൊത്തിയത്.
ബദിയഡുക്ക കൃഷിഭവന്റെയും നബാര്‍ഡിന്റെയും ധനസഹായത്തോടെ ബേള വില്ലേജിലെ ചിമ്മിനിയഡുക്കയില് ആരംഭിച്ച തോട്ടങ്ങളാണ് നിലംപൊത്തിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അഞ്ഞുറില്‍ പരം വെറ്റില തൈകളും വിളവെടുക്കാനായ അഞ്ഞുറോളം വാഴകളും നശിച്ചു.
കാറ്റ് നശിപ്പിച്ചത് ഒരു കുടുംബത്തിന്റെ ഉപജീവന മാര്‍ഗമാണ്. തന്റെ കുടുംബത്തെ പട്ടിണിയില്‍നിന്നും കരകയറ്റുന്നതിനുവേണ്ടിയാണ് അറുപതുകാരനായ ചിമ്മിനിയഡുക്കയിലെ ആദംകുഞ്ഞി കൃഷി ആരംഭിച്ചത്. എന്നാല്‍ ആ സ്വപ്നങ്ങളൊക്കെ ഒരൊറ്റ കാറ്റില്‍ പൊലിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."