പൊലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി
കൊല്ലം: കേരള പൊലിസ് അസോസിയേഷന്‍ കൊല്ലം സിറ്റി 35-ാം ജില്ലാ സമ്മേളനം കൊല്ലം എ.ആര്‍ ക്യാപില്‍ ക്വിസ്, ചിത്രരചന മത്സരത്തോടെ തുടങ്ങി. സിറ്റി വൈസ് പ്രസിഡന്റ് വിജിമോന്‍ അദ്ധ്യക്ഷനായി.
സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു. പരവൂര്‍ സി.ഐ ഷരീഫ്, ഈസ്റ്റ് എസ്.ഐ ജയകൃഷ്ണന്‍, ആശ്രാമം സന്തോഷ്, സുനീഷ് കുമാര്‍, കെ.പി.ഒ .എ ജില്ലാ സെക്രട്ടറി പ്രശാന്തന്‍, കെ.പി.എ പ്രസിഡന്റ് സനോജ്, സെക്രട്ടറി ജിജു സി നായര്‍, ജില്ലാ കമ്മിറ്റി അംഗം മിനിമോള്‍, കെ.പി.എ ജില്ലാ കമ്മിറ്റി അംഗം ഷൂജ,ഷൈജു സംസാരിച്ചു.
ചിത്രരചനാ മത്സരത്തില്‍ വിശ്വാസ്, മീനാക്ഷി കണ്ണന്‍, മശ്രേയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ക്വിസ് മത്സരത്തില്‍ മുഹമ്മദ് ബിലാല്‍, മുഹമ്മദ് ആഷിക് ടീം ഒന്നാം സ്ഥാനവും ഗൗതം, അശ്വിന്‍ ടീം രണ്ടാം സ്ഥാനവും ജൂബി മരിയ, രേഷ്മ സാബു ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ സമ്മേളനം പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ച് നടത്തുമെന്ന് പ്രസിഡന്റ് സനോജ്, സെക്രട്ടറി ജിജു സി നായര്‍ എന്നിവര്‍ അറിയിച്ചു. 15 വരെ കൊല്ലം എ.ആര്‍ ക്യാപ്, കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാള്‍ എന്നിവടങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ജിലാ ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് ഹരിത ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്.
പ്രചരണങ്ങള്‍ ഉള്‍പ്പടെ എല്ലാ പരിപാടികളിലും പ്ലാസ്റ്റിക്ക് ഉപയോഗിക്കില്ല. ബാനറുകളും ബോര്‍ഡുകളും തുണിയില്‍ എഴുതിയാണ് തയാറാക്കിയിരിക്കുന്നത്.
പ്ലാസ്റ്റിക്ക് പേനയ്ക്ക് പകരം പെന്‍സില്‍, ഭക്ഷണം, കൂടിവെള്ള വിതരണത്തിന് കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍, സിറാമിക് പാത്രങ്ങള്‍ എന്നിവ ആണ് ഉപയോഗിക്കുന്നത്. വേദിയിലും സമ്മേളന ഹാളിലും പ്ലാസ്റ്റിക്ക് കുപ്പി വെള്ളവും ഒഴിവാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."