മത്സ്യതൊഴിലാളി കോളനി നിവാസികള്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം: എം.പി പ്രേമചന്ദ്രന്‍
കൊല്ലം: ഇരവിപുരം താന്നി മത്സ്യതൊഴിലാളി കോളനിയിലെ താമസക്കാര്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുവാന്‍ സമഗ്രമായ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യമന്ത്രിയോടും ഫിഷറിസ് വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.
കോളനി സന്ദര്‍ശിച്ച ശേഷമാണ് എം.പി ആവശ്യം ഉന്നയിച്ചത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിതി കേന്ദ്ര പണിതു നല്‍കിയ വീടുകള്‍ ഏതു സമയത്തും നിലംപതിക്കുന്ന അവസ്ഥയിലാണ്.
കോളനിയിലെ നൂറ് കുടുംബങ്ങളും അപകട ഭീഷണിയിലാണ്. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിതി കേന്ദ്ര നിര്‍മിച്ചു നല്‍കിയ വീടുകള്‍ കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ളതല്ല. വീടുകളുടെ റൂഫ് കോണ്‍ക്രീറ്റ് തകര്‍ന്നും ഭിത്തികള്‍ ഇടിഞ്ഞും അപകടകരമായ അവസ്ഥയിലാണ്.
വാസയോഗ്യമല്ലാതെ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിക്കാവുന്നതല്ല. ഈ സാഹചര്യത്തില്‍ അപകടാവസ്ഥയിലുള്ള വീടുകള്‍ പൊളിച്ച് പുതിയവ നിര്‍മിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അടിയന്തിരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനും നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനും സമി്രഗമായ നടപടി സ്വീകരിക്കണം.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെകുയുള്ള ടുംബങ്ങള്‍ ജീവനു ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സത്വരനടപടി അനവാര്യമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. എം.പി യോടൊപ്പം സജി ഡി. ആനന്ദ്, ബെന്‍സി, സക്കറിയ ക്ലമന്റ്, ബോബന്‍, ബെഞ്ചമിന്‍, താന്നി പള്ളി വികാരി ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."