സാലറി ചലഞ്ച്; വിധി തിരിച്ചടി: ധനമന്ത്രി
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിയുടെ ഭാഗമായുള്ള ജീവനക്കാരുടെ സാലറി ചലഞ്ചിനു സമ്മതപത്രം നല്കിയവരില്നിന്നു മാത്രമേ ഈ മാസം തുക ഈടാക്കുകയുള്ളൂവെന്നു ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. സാലറി ചലഞ്ച് വിഷയത്തിലെ അപ്പീല്‍ തള്ളിയ സുപ്രിംകോടതി വിധി തിരിച്ചടിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷം ജീവനക്കാരും സാലറി ചലഞ്ചിനു സമ്മതപത്രം നല്‍കിയിട്ടുണ്ട്. പിരിക്കുന്ന തുക ദുരിതാശ്വാസത്തിനുതന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കും. കോടതി നിര്‍ദേശമനുസരിച്ചു സാലറി ചലഞ്ച് ഉത്തരവില്‍ മാറ്റംവരുത്തുമെന്നും മന്ത്രി പറഞ്ഞു.
സാലറി ചലഞ്ച് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഒരു ഹരജിയുണ്ട്. അതിലെ വിധി വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭാവനയായി ലഭിച്ച തുകയില്‍ 458 കോടി ദുരിതാശ്വാസത്തിനായി ചെലവിട്ടുവെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."