HOME
DETAILS
MAL
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരമെന്ന് നഴ്സസ് അസോ.
backup
June 12 2017 | 20:06 PM
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകുമെന്ന് നഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു. കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യു.എന്‍.എ ജില്ലാ പ്രക്ഷോഭ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സുപ്രിം കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെതിരായാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. 20 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കും. 15ന് ചര്‍ച്ച നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം നഴ്സുമാര്‍ സമരത്തിലേക്ക് നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."