സമസ്ത പൊതുപരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് ആറ്, ഏഴ് തിയതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. സമസ്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തുക.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫല പ്രഖ്യാപനത്തിന് അന്തിമ രൂപം നല്‍കി. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷക്ക് ഈ വര്‍ഷം മുതല്‍ ഖുര്‍ആന്‍ കൂടി ഉള്‍പ്പെടുത്താനും അടുത്ത അധ്യയന വര്‍ഷം മുതല്‍ റാങ്കിന് പകരം ടോപ് സ്‌കോറര്‍ പദവി ഏര്‍പ്പെടുത്താനും തീരുമാനിച്ചു. പരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ സൈറ്റുകളില്‍ ലഭിക്കും
യോഗത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി.
സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം പ്രസംഗിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."