HOME
DETAILS
MAL
സ്‌കൂളിന്റെ പേരിലെ സാമ്യം വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു
backup
June 12 2017 | 21:06 PM
വടകര: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ സ്‌കൂളിന്റെ പേരിലുള്ള സാമ്യം ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് വിനയാവുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരങ്ങളിലെ വിദ്യാര്‍ഥികളാണ് റഹ്മാനിയ്യ സ്‌കൂള്‍ കോഴിക്കോടിന്(10037)പകരം വടകരക്കടുത്തുള്ള റഹ്മാനിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയഞ്ചേരി(10182)ലേക്ക് അപേക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ട്രയല്‍ അലോട്ട്‌മെന്റിലും നിരവധി വിദ്യാര്‍ഥികളാണ് ഇങ്ങനെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരം വരെ നിലവിലുള്ള ഓപ്ഷന്‍ പുനക്രമീകരിക്കാനുള്ള അവസരമുണ്ട്.
ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഉദ്ദേശിക്കുന്ന സ്‌കൂളുകളില്‍ അവസരം ലഭിക്കാതെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."