ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി
ജിദ്ദ: സഊദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ 12 മേഖലകളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനു നല്‍കിയ സാവകാശം അവസാനിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
കാര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമൈഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, കണ്ണട, എന്നിവ വില്‍ക്കുന്ന കടകള്‍, സ്‌പെയര്‍പാര്‍ട്‌സുകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്, ഇലക്ട്രിക്ക് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് മൂന്നു ഘട്ടങ്ങളിലായി സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.
ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11 നാണ് നിലവില്‍ വന്നത്. രണ്ടാം ഘട്ടം നവംബര്‍ ഒമ്പതിനും മൂന്നാം ഘട്ടം ഈ വര്‍ഷം ജനുവരി 7 നുമാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനു ഒരു വര്‍ഷം പ്രത്യേക ഇളവ് നല്‍കിയിരുന്നു. സ്വദേശികള്‍ക്കു മതിയായ പരിചയസന്പത്ത് ആര്‍ജ്ജിക്കുന്നതിനാണ് വിദേശികള്‍ക്ക് ഈ മേഖലകളില്‍ ഒരു വര്‍ഷത്തെ ഇളവ് അനുവദിച്ചത്.
ഈ സമയ പരിധി അവസാനിച്ചതായും മാനേജര്‍ തസ്തികകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതായും തൊഴില്‍ മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി. ഈ തൊഴിലുകളിലേക്കു വിദേശികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതിനും നിരോധനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."