HOME
DETAILS

'കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്‌റാഈലിലേക്ക് കൂട്ടിച്ചേര്‍ക്കും'; നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം

  
backup
September 12 2019 | 09:09 AM

israel-saudi-response-on-palestinbe-issue12

 

റിയാദ്: താന്‍ അധികാരത്തിലെത്തിയാല്‍ വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം. അധിനിവിഷ്ട ഫലസ്തീനില്‍ പെട്ട ജോര്‍ദാന്‍ വാലി ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ശക്തമായാണ് പ്രതിഷേധിച്ചത്. അറബ് രാജ്യങ്ങള്‍ക്ക് പുറമെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിലെ വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തിര യോഗവും സഊദി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജോര്‍ദാന്‍ വാലിയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് ചേര്‍ക്കുമെന്നാണ് ഇസ്രയേല്‍ പ്രധാന മന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.

താന്‍ അധികാരത്തിലെത്തിയാല്‍ ഇതിനായി പ്രത്യേക നിയമ നിര്‍മ്മാണം കൊണ്ട് വരുമെന്നായിരുന്നു പ്രഖ്യാപനം. നെതന്യാഹുവിന്റെ പ്രഖ്യാപനം ഭീകതയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സഊദി അറേബ്യ പ്രതികരിച്ചു. ഇസ്രായില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന മുഴുവന്‍ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിക്കണമെന്നും തള്ളിക്കളയണമെന്നും ഏകപക്ഷീയമായ നടപടികള്‍ നിര്‍ത്തിവെക്കുന്നതിന് ഇസ്രാഈലിനെ നിര്‍ബന്ധിക്കണമെന്നും ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ഉസൈമിന്‍ ആവശ്യപ്പെട്ടു.

ധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ ഫലസ്തീനികള്‍ക്ക് തിരിച്ചുനല്‍കാതെയും ഫലസ്തീനികള്‍ക്ക് പൂര്‍ണ തോതിലുള്ള അവകാശങ്ങള്‍ ലഭിക്കാതെയും പശ്ചിമേഷ്യയില്‍ സമാധാനം സാധ്യമാകില്ല. ഇത്തരമൊരു പ്രഖ്യാപനം പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്ന ഏതു നടപടികള്‍ക്കും തുരങ്കം വെക്കും. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ ഫലസ്തീനികള്‍ക്ക് തിരിച്ചുനല്‍കാതെയും ഫലസ്തീനികള്‍ക്ക് പൂര്‍ണ തോതിലുള്ള അവകാശങ്ങള്‍ ലഭിക്കാതെയും പശ്ചിമേഷ്യയില്‍ സമാധാനം സാധ്യമാകില്ല. ഇത്തരമൊരു പ്രഖ്യാപനം പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്ന ഏതു നടപടികള്‍ക്കും തുരങ്കം വെക്കുമെന്നും സഊദി മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ
യു എ ഇ, ബഹ്‌റൈന്‍ ഉള്‍പ്പെടെ മറ്റു അറബ് രാജ്യങ്ങളും ഗള്‍ഫ് സഹകരണ കൗണ്‍സിലും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും അപലപിച്ച് പ്രസ്താവനകളിറക്കി.


ഇസ്രായേല്‍ പ്രധാനമന്ത്രി നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ പശ്ചിമേഷ്യയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും പശ്ചിമേഷ്യന്‍ സമാധാനം ഉറപ്പാക്കാന്‍ ലോകം ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടം കൂടിയാണിതെന്നും യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പറഞ്ഞു.സയണിസ്റ്റ് രാജ്യത്തിന്റെ നിരുത്തരവാദപരമായ നീക്കം എന്തു വില കൊടുത്തും തടയാന്‍ അന്തര്‍ദേശീയ സമൂഹം തയാറാകുമെന്നും ഫലസ്തീന്‍ പ്രശ്‌നത്തില്‍ അറബ്, മുസ്ലിം രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്നും പശ്ചിമേഷ്യന്‍ സമാധാനം ഉറപ്പാക്കാനുള്ള ബാധ്യത യു.എന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി.


പുതിയ സംഭവ വികാസം ചര്‍ച്ച ചെയ്യാന്‍ സഊദി അറേബ്യ ജിഡഡ് ആസ്ഥാനമായയുള്ള മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലെ അംഗ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഒ.ഐ.സിയുടെ അടിയന്തര അസാധാരണ യോഗം അടുത്ത ഞായറാഴ്ചയാണ് നടക്കുക. കൂട്ടായ്മയിലെ വിദേശ കാര്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമ നടപടികളെ കുറിച്ച് വിശകലനം ചെയ്യും.

പുതിയ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമ നടപടികളെ കുറിച്ച് വിശകലനം ചെയ്യും. വിദേശ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി അംഗ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജിദ്ദയില്‍ യോഗം ചേരും. 1967ലെ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്ക് ഇസ്‌റാഈല്‍ പിടിച്ചടക്കിയത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തോടെ ഇവിടെ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങി. 65000 ഫലസ്തീനികള്‍ താമസിക്കുന്ന മേഖലയിലേക്ക് ഇസ്രയേല്‍ അധിനവേശം നടത്തുമെന്ന പ്രഖ്യാപനം ഗൌരവത്തോടെയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാണുന്നത്. നേരത്തെ ചില രാജ്യങ്ങള്‍ ഇസ്‌റാഈലുമായി സമാധാന ചര്‍ച്ചാശ്രമങ്ങള്‍ നടത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇസ്‌റാഈലിനെതിരായ നിലപാട് പുനപരിശോധിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago