സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമഗ്ര വികസനം: ധനമന്ത്രി
പേരാമ്പ്ര: സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഭരണത്തിലേറി ഒരു വര്‍ഷം കൊണ്ടു തന്നെ എല്ലാ മേഖലയില്‍ നിന്നും അഴിമതി തുടച്ചു മാറ്റി വലിയ പുരോഗതി കൈവരിക്കാനായെന്നും ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് 4000 കോടി രൂപ നീക്കി വെക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ശുഭസൂചനയെന്നോണം ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് തിരികെ വന്നത്.
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. 4000 ത്തോളം ഡോക്ടര്‍മാരുടെയും നേഴ്‌സ്മാരുടെയും തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക പരമ്പരാഗത വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പുത്തനുണര്‍വ് സൃഷ്ടിച്ചു.
ഇതിന്റെ ഭാഗമായി തരിശുരഹിത സംസ്ഥാന പദ്ധതി എന്ന ലക്ഷ്യവും കൈവരിച്ചുവരുന്നു. കയര്‍, കശുവണ്ടി, കൈത്തറി മേഖലയുടെ സംരക്ഷണത്തിന് തുക വകയിരുത്തിയതായും മന്ത്രി പറഞ്ഞു. മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി.
സി.പി.ഐ സംസ്ഥാന എക്‌സി.മെമ്പര്‍ സി.എന്‍ ചന്ദ്രന്‍, എ.കെ പത്മനാഭന്‍ മാസ്റ്റര്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, എ.കെ ചന്ദ്രന്‍ മാസ്റ്റര്‍, കെ.പി.എം ബാലകൃഷ്ണന്‍, എം. കുഞ്ഞമ്മത്, എന്‍.കെ രാധ, കെ. പ്രദീപന്‍, കെ.പി ആലിക്കുട്ടി, എന്‍.പി ബാബു സംസാരിച്ചു.വാര്‍ഷകാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."