ചെങ്കല്‍ ലോറികള്‍ തടഞ്ഞ് ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം
പാനൂര്‍: പാനൂരില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തെതുടടര്‍ന്ന് ചെങ്കല്‍ ലോറികള്‍ തടഞ്ഞ് ഓട്ടോഡ്രൈവര്‍മാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ പത്തോടെയാണ് പാനൂരിലെ മുഴുവന്‍ ഓട്ടോ തൊഴിലാളികളും കൂത്തുപറമ്പ് റോഡിലെത്തി ചെങ്കല്‍ലോറികള്‍ തടഞ്ഞത്. കഴിഞ്ഞ ദിവസം പാനൂര്‍ ഓട്ടോസ്റ്റാന്‍ഡില്‍ അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ച് ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും അഞ്ച് ഓട്ടോറിക്ഷകള്‍ പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.
തകര്‍ന്ന ഓട്ടോറിക്ഷകള്‍ നന്നാക്കുകയും പരുക്കേറ്റവര്‍ക്കും മറ്റും അടിയന്തിര നഷ്ടപരിഹാരം ലോറി ഉടമകള്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ലോറികള്‍ തടഞ്ഞത്. ഗുരുസന്നിധി ഗ്രൗണ്ടില്‍ ലോറികളെ കൊണ്ട് നിറഞ്ഞു. ഊടുവഴിയിലേ പോകാന്‍ ശ്രമിച്ച ലോറികളും പിടികൂടി. സ്ഥലത്തെത്തിയ പാനൂര്‍ സി.ഐ കെ.എസ് ഷാജി, എസ്.ഐ രാജീവന്‍ വലിയവളപ്പില്‍ എന്നിവര്‍ ഓട്ടോറിക്ഷാ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.
മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ലോറി ഉടമകള്‍ തയാറാണെന്നും സമരം അവസാനിപ്പിച്ച് ചര്‍ച്ച നടത്താമെന്നും തീരുമാനിച്ചതോടെ ലോറികളെ പോകാന്‍ അനുവദിച്ചു. തകര്‍ന്ന ഓട്ടോറിക്ഷകള്‍ നന്നാക്കാനും മരിച്ചയാളുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സാമ്പത്തികസഹായം നല്‍കാമെന്നും ലോറി ഉടമകള്‍ ധാരണയിലെത്തി. അമിതവേഗത ഒഴിവാക്കാനും സ്‌കൂള്‍ സമയങ്ങളില്‍ ലോറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."