കേരളത്തിന്റെ ഓണക്കുടി 487 കോടി കവിഞ്ഞു, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടിയുടെ വര്‍ധന
തിരുവനന്തപുരം: ഓണക്കാലത്ത് എല്ലാവര്‍ഷവും റിക്കാര്‍ഡുണ്ടാവാറുണ്ട്. അത് മലയാളികളുടെ മദ്യപാനത്തിന്റെ കാര്യത്തിലാണ്. ഇത്തവണയും അതില്‍ റിക്കാര്‍ഡുണ്ട്. എത്രയെന്നല്ലേ, 30 കോടിയുടെ വര്‍ധന. മദ്യവില്‍പ്പനയിലെ സര്‍വകാല റെക്കോര്‍ഡാണിതെന്നാണ് വിലയിരുത്തല്‍. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടിയുടെ വര്‍ധനവാണിതിലൂടെ ഉണ്ടായത്. ഇരിങ്ങലാക്കുട ബിവ്റേജസ് ഔട്ട്ലെറ്റിലാണ് ഈ ഉത്രാടനാളിലും ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയവളില്‍ 457കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഇക്കുറി ഉത്രാട ദിനത്തില്‍ മാത്രം 90.32 കോടിയുടെ വില്‍പന നടന്നു. കഴിഞ്ഞ ഓണക്കാലത്ത് ഇതേ ദിവസം 88.08 കോടിയായിരുന്നു വിറ്റുവരവ്. മൂന്ന് ശതമാനം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ ഇക്കുറി വില്‍പന ഒരു കോടി നാല്‍പ്പത്തി നാലായിരമായി കുറഞ്ഞു.
ആലപ്പുഴ കച്ചേരിപ്പടി ജംങ്ഷനിലെ ഔട്ട് ലെറ്റിലും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്ട് ലെറ്റുമാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷ പ്രളയത്തിന് ശേഷം മദ്യ വിലയും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തക്കാള്‍ 30 കോടിയുടെ വര്‍ധനക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."