പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട്
പല ബീഫ്-മട്ടന്‍ സ്റ്റാളുകളിലെയും അറവുശാലകള്‍ വളരെ വൃത്തിഹീനമായ കടമുറികളില്‍ നടത്തിവരുന്നതായി കാണുന്നു.
ബീഫ്, മട്ടന്‍ സ്റ്റാളുകളില്‍ മാംസം അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയില്‍ (ഗ്ലാസുകള്‍ മറക്കാതെ) കച്ചവടം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ലൈസന്‍സില്ലാതെ ബീഫ്, മട്ടന്‍ സ്റ്റാളുകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സ്റ്റാളുകള്‍ മിക്കതും ആവശ്യമായ ശുചിത്വനിലവാരം പാലിക്കാതെയാണ് നടത്തിവരുന്നത്. ഇതു പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാന്‍ സാധ്യതയുണ്ട്.
ബഹുഭൂരിപക്ഷം സ്റ്റാളുകളിലും അറവു നടത്തിയ രക്തമടക്കമുള്ള അവശിഷ്ടങ്ങള്‍ പൊതു ഓടകളിലേക്ക് ഒഴുക്കിവിടുന്നു.
ചിക്കന്‍ സ്റ്റാളുകള്‍ പലതും നടപ്പാതയും കൈയേറി കോഴിക്കൂടുകള്‍ നിരത്തിവച്ച് പൊതുജനങ്ങള്‍ക്ക് നടക്കാന്‍ കഴിയാത്ത രീതിയില്‍ കച്ചവടം നടത്തുന്നു.
ചില കടകളില്‍ നിന്നു കനോലി കനാലിലേക്കും മറ്റു ജലാശയങ്ങളിലേക്കും മാലിന്യം ഒഴുക്കിവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കോര്‍പറേഷന്‍ അംഗീകരിച്ച രണ്ടു കരാറുകള്‍ക്ക് മാത്രമാണ് ബീഫ്-ചിക്കന്‍ ചിക്കന്‍ സ്റ്റാളുകളുമായി ബന്ധപ്പെട്ട് മാലിന്യസംസ്‌കരണം നടത്തുന്നതിന് ലൈസന്‍സുള്ളത്. ഈ ലൈസന്‍സികള്‍ക്കാണ് മാലിന്യം നല്‍കുന്നതെന്ന് സ്റ്റാള്‍ നടത്തിപ്പുകാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും സംസ്‌കരണവുമായി ബന്ധപ്പെട്ട് ബില്ലുകളോ മറ്റുള്ള രേഖകളോ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
വിവിധ സ്റ്റാളുകളിലെ മാലിന്യം എടുക്കുന്നതിന് മേല്‍പറഞ്ഞ രണ്ട്് ലൈസന്‍സികള്‍ക്കും കോര്‍പറേഷന്‍ ലൈസന്‍സ് അനുവദിച്ചു നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."