കരിഞ്ചോലക്കായി വിദ്യാര്‍ഥികളുടെ ചായക്കച്ചവടം
നടുവണ്ണൂര്‍: കരിഞ്ചോല മലയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാഷനല്‍ സര്‍വിസ് സ്‌കീം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വിസ് സ്‌കീം വിദ്യാര്‍ഥികളുടെ ശാസ്ത്ര മേളയോടനുബന്ധിച്ച് നേതൃത്വത്തില്‍ ചായക്കട നടത്തി.
കുട്ടികള്‍ വീട്ടില്‍നിന്ന് ഉണ്ടാക്കി കൊണ്ടു വന്ന വിഭവങ്ങളാണ് വില്‍പനക്കായി വച്ചത്. പരിപാടി ജില്ലാ എന്‍.എസ്.എസ് കോഡിനേറ്റര്‍ ശ്രീജിത്ത് പാലോറ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി. അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ആദ്യ വില്‍പന നൊച്ചാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി.ബി കല്‍പത്തൂരും പി.ടി.എ പ്രസിഡന്റ് സി.കെ അശോകനും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികള്‍ ശേഖരിച്ച ഫണ്ടിന്റെ ഒന്നാം ഗഡു പ്രോഗ്രാം ഓഫിസര്‍ പി. ശ്രീജിത്ത് കൈമാറി. പരിപാടിയില്‍ പി. വാസന്തി, രമ, കെ.വി അബു, ടി. മുഹമ്മദ്, പി.സി മുഹമ്മദ് സിറാജ്, വി.എം അഷ്‌റഫ്, കെ.കെ ഗഫൂര്‍, വളണ്ടിയര്‍മാരായ ആബേല്‍, അലന്റ് സിദ്ദീഖ്, മിദ്‌ലാജ്, ഹനൂന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."