കൊതുകു നിര്‍മാര്‍ജനത്തിന് കോര്പറേഷന് സഹകരിക്കുന്നില്ലെന്ന്
കോഴിക്കോട്: കൊതുകു നിര്‍മാര്‍ജനത്തില്‍ കോര്പറേഷന് പിന്തുണ നല്‍കുന്നില്ലെന്ന് കൊതുകു നിര്‍മാര്‍ജന സമിതി. കൊതുകുകളെ നശിപ്പിക്കുന്നതിന് സമിതി പദ്ധതികള്‍ കോര്പറേഷന് അധികൃതര്‍ക്ക് മുന്പില് വച്ചുവെങ്കിലും വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല. ഇനി മന്ത്രിയുമായി ചര്‍ച്ച നടത്തും.
കൊതുകുകളെ തുരത്താനുള്ള എളുപ്പമാര്‍ഗമാണ് സെക്രട്ടറി എ.എം കറപ്പന്റെ നേതൃത്വത്തില്‍ സമിതി മുന്നോട്ടുവച്ചത്. വീടിന്റെയും സ്ഥാപനങ്ങളുടെയും കൊതുകുകളെ പ്രത്യേക പാത്രത്തില്‍ വെള്ളം തയാറാക്കി വച്ച് അതില്‍ മുട്ടയിടാന്‍ അനുവദിച്ചശേഷം ആറ് ദിവസം കഴിയുമ്പോള്‍ ഈ വെള്ളം നിലത്തൊഴിഞ്ഞ് മുട്ട നശിപ്പിക്കലാണ് കൊതുക നശീകരണത്തിനുള്ള എളുപ്പമാര്‍ഗം. ഇതിനായി നടപടികള്‍ സ്വീകരിക്കുകയാണെന്ന് വേണ്ടതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊതുകു നിര്‍മാര്‍ജന സമിതി പുനഃസംഘടിപ്പിച്ചെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഡോ. എ അച്യുതന് (രക്ഷാധികാരി), അഡ്വ. എ. വിശ്വനാഥന് (പ്രസിഡന്റ്), എ.എം കറപ്പന് (സെക്രട്ടറി), ഇ.സി സതീശന് (വര്‍ക്കിങ് പ്രസിഡന്റ്), എ. ജയപ്രകാശ് ( ഓര്‍ഗനൈസിങ് സെക്രട്ടറി), കെ.എസ് സുദര്ശനന് നമ്പി (ഖജാന്‍ജി), വൈ. പ്രസിഡന്റുമാരായി യു.കെ കുമാരന്, എന്‍. സുഭാഷ് ബാബു, കാഞ്ചനമാല കൊറ്റങ്ങല്‍, ജോ. സെക്രട്ടിമാരായി പി.വി ലക്ഷമണന്, ഇരിങ്ങല്‍ കൃഷ്ണന്, വി.പി ജയപ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."