മദ്യനയം യാഥാര്‍ഥ്യബോധത്തോടെ: ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം: ഇടതു സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്ന് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് കെ.ടി തോമസ്. മദ്യനയത്തെ സ്വാഗതം ചെയ്യുന്നു. മദ്യനയത്തിനെതിരേ യു.ഡി.എഫ് സമരം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ്. ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നാണ് മദ്യനിരോധനം നടപ്പാക്കിയവര്‍ തന്നോട് വ്യക്തിപരമായി പറഞ്ഞത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനവും മദ്യവര്‍ജനവും തമ്മില്‍ വ്യത്യാസമുണ്ട്. മദ്യനിരോധനം നടപ്പാക്കിയ നാടുകളിലെല്ലാം വലിയ അപകടമാണുണ്ടായത്. അവിടങ്ങളില്‍ വ്യാജമദ്യം വ്യാപകമായൊഴുകി.
വിനോദസഞ്ചാരമേഖലയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാക്കാത്തതാണ് പുതിയ മദ്യനയം. പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി വിധിയോട് പൂര്‍ണമായും യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."