കൊടുവള്ളി സി.എച്ച്.സി ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ധാരണ
കൊടുവള്ളി: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായി കാരാട്ട് റസാഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ധാരണയായി. നഗരസഭയുടെ തനത് ഫണ്ടുപയോഗിച്ച് രണ്ടു ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കാനാണ് ധാരണയായത്.
എന്‍.എച്ച്.എം ഉള്‍പ്പെടെ നാലു ഡോക്ടര്‍മാരുടെ സേവനത്തിന് പുറമെയാണിത്. ആശുപത്രി വികസനത്തിന് ആവശ്യമായ ഫണ്ടണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ആശുപത്രിയില്‍ ലാബ് നവീകരണം പൂര്‍ത്തീകരിച്ചതായും എക്‌സ്‌റേ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായും നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ യോഗത്തില്‍ അറിയിച്ചു.
അതേസമയം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് പുറമെ എം.എല്‍.എ ചെയര്‍മാനും കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ കണ്‍വീനറുമായി സപ്പോര്‍ട്ടിങ് കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തെ ഭരണപക്ഷ കൗണ്‍സിലര്‍മാരും യു.ഡി.എഫും എതിര്‍ത്തു. ഒരു കമ്മിറ്റി നിലനില്‍ക്കെ അംഗീകാരമില്ലാത്ത മറ്റൊരു കമ്മിറ്റി രൂപീകരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നു ചൂണ്ടണ്ടിക്കാട്ടി ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും തുടര്‍ന്ന് യോഗം അവസാനിപ്പിക്കുകയുമായിരുന്നു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ശരീഫ കണ്ണാടി പൊയില്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജിദ്, വായോളി മുഹമ്മദ്, മെഡിക്കല്‍ ഓഫിസര്‍ നസ്‌റുല്‍ ഇസ്‌ലാം, എച്ച്.ഐ മുരളീധരന്‍, കോതൂര്‍ മുഹമ്മദ്, കെ.കെ.എ ഖാദര്‍, സി.കെ.എ ജലില്‍, പി.ടി അസ്സയിന്‍കുട്ടി, കല്ലിടുക്കില്‍ അബു, കെ.കെ അബ്ദുറഹിമാന്‍ കുട്ടി, സി.പി റസാഖ്, പി.ടി.സി ഗഫൂര്‍, കെ.വി അരവിന്ദാക്ഷന്‍, വി.പി നജിബ്, റസാഖ്, കെ. ശിവദാസന്‍, റസിയ ഇബ്രാഹിം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."