മടവൂര്‍ പഞ്ചായത്ത്: പങ്കജാക്ഷന്‍ പ്രസിഡന്റ്, കെ.ടി ഹസീന വൈസ് പ്രസിഡന്റ്
കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി കോണ്‍ഗ്രസിലെ പി.വി.പങ്കജാക്ഷനും, വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ കെ.ടി ഹസീനയും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫസര്‍ വി. മുരളി കൃഷ്ണനായിരുന്നു വരണാധികാരി. പങ്കജാക്ഷനെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.സി.അബ്ദുല്‍ ഹമീദ് നിര്‍ദേശിച്ചു. സിന്ധു മോഹന്‍ പിന്താങ്ങി. സി.പി.എമ്മിലെ പി. ശ്രീധരനായിരുന്നു എതിര്‍ സ്ഥാനാത്ഥി. പത്ത് വോട്ടുകള്‍ പങ്കജാക്ഷനും, ഏഴ് വോട്ടുകള്‍ ശ്രീധരനും ലഭിച്ചു.കെ.ടി.ഹസീനയെ ശംസിയ മലയില്‍ നിര്‍ദേശിക്കുകയും സക്കിന മുഹമ്മദ് പിന്താങ്ങുകയും ചെയ്തു. സി.പി.എമ്മിലെ കെ.കെ ശ്യാമളയായിരുന്നു എതിര്‍ സ്ഥാനാത്ഥി. പത്ത് വോട്ടുകള്‍ഹസീനക്കും, ഏഴ് വോട്ടുകള്‍ ശ്യാമളക്കും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."