കൊടുവള്ളി നഗരസഭയിലെ മാലിന്യ സംഭരണ കേന്ദ്രം; തീരുമാനമെടുക്കാന്‍ കൗണ്‍സില്‍ യോഗം ഇന്ന്
കൊടുവള്ളി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കൊടുവള്ളി നഗരസഭാ മൈതാനത്തെ ഉപയോഗശൂന്യമായ സ്റ്റേജ് അജൈവ മാലിന്യങ്ങളുടെ സംഭരണത്തിനു ഉപയോഗപ്പെടുത്താന്‍ നഗരസഭാ നീക്കം. ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഏഴാമത്തെ അജണ്ടയായി വിഷയം ചര്‍ച്ച ചെയ്യും.പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിഹരിക്കുന്നതിന് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍. എഫ്) സംവിധാനമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതിനായി പൂനൂര്‍ പുഴയോരത്തുള്ള കൊടുവള്ളി മിനി സ്റ്റേഡിയത്തിലെ നശിച്ചു കൊണ്ടിരിക്കുന്ന സ്റ്റേജില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി എം.ആര്‍.എഫ് യുണിറ്റ് ഒരുക്കാനാണ് പദ്ധതി. വാര്‍ഡ്തലത്തില്‍ വളണ്ടിയര്‍ മുഖേന അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് വൃത്തിയോടെ തരംതിരിച്ച് അവ കയറ്റി അയക്കുകയാണ് ചെയ്യുക. നഗരസഭയില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുതിന്ന് നിലവില്‍ സൗകര്യമില്ലാത്തതിനാല്‍ സ്റ്റേജ് താത്കാലികമായി എം.ആര്‍.എഫ് യുനിറ്റ് സ്ഥാപിക്കാന്‍ ഉപയോഗപ്പെടുത്താമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയും അതിന് അംഗീകാരം നല്‍കി.ഇന്ന് നടക്കുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന പക്ഷം തുടര്‍ പ്രവൃത്തികള്‍ നടക്കും. അതേസമയം ഭരണ സമിതിയുടെ നീക്കത്തിനെതിരേ എല്‍.ഡി.എഫ് പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന പൂനൂര്‍ പുഴയോരം മറ്റൊരു ഞെളിയന്‍ പറമ്പാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൊടുവള്ളിയില്‍ പ്രധിഷേധ പ്രകടനം നടത്തി. കൊടുവള്ളി അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ച് സഞ്ചിയിലാക്കി കോഴിക്കോട് നിറവിന് നല്‍കുന്ന പദ്ധതിയാണ് ഭരണസമിതി യോഗത്തിലേക്ക് അജണ്ടയായി ഐക്യകണ്‌ഠേന നല്‍കിയതെന്നും ഈ കമ്മിറ്റിയിലുള്ള രണ്ട് എല്‍.ഡി.എഫ് അംഗങ്ങളും ആ സമയത്ത് വിയോജിപ്പ് രേഖപ്പെടുത്തുയൊ എതിര്‍ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ലെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജീദ് പറഞ്ഞു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങളുടെ കേന്ദ്രമായി മാറിയ സ്റ്റേജ് മാലിന്യ സംഭരണ കേന്ദ്രമാവുന്നതോടെ ഷട്ടറിട്ട് പൂട്ടി സംരക്ഷിക്കുന്നതിന്നും പരിസരത്ത് വൈദ്യുതി വെളിച്ചവും സി.സി.ടി.വിയും സ്ഥാപിക്കാനും സാഹചര്യം ഒരുങ്ങും. പുതിയ സംവിധാനം വരുന്നത് വരെ കൊടുവള്ളി നഗരസഭയിലെ 25, 26, 28, 29, എന്നീ ഡിവിഷനുകളിലെ പ്ലാസ്റ്റിക്കുകള്‍ സംഭരിച്ച് വേര്‍തിരിക്കുന്ന ജോലിയാണ് സ്റ്റേജിന് മുകളില്‍ നടക്കുന്നത്. യാഥാര്‍ഥ്യം ഇതായിരിക്കെ നഗരസഭക്കെതിരേ വ്യാജ പ്രചരണം നടത്തുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."